Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ ഇനി എല്ലാ ദിവസവും ബിന്‍ കളക്ഷന്‍

ഡബ്ലിന്‍ നഗരത്തില്‍  ഇനി എല്ലാ ദിവസവും ബിന്‍ കളക്ഷന്‍

ഡബ്ലിന്‍: അടുത്ത മാര്‍ച്ചോടുകൂടി നഗരത്തിലെ ബിന്‍ കളക്ഷന്‍ എല്ലാ ദിവസങ്ങളിലും നടത്താന്‍ തീരുമാനമായി.
ഇനി ഒരേദിവസം തന്നെ ഡബ്ലിനിലുള്ള എല്ലാ ഏരിയകളിലും ഉള്ള ബിന്നും ശേഖരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. . ഇപ്പോഴുള്ള രീതി അനുസരിച്ച് ആഴ്ച്ചയില്‍ ഓരോ ദിവസം ഓരോ മേഖല എന്ന തരത്തിലാണ് ഡബ്ലിന്‍ ഏരിയയിലെ ബിന്നുകള്‍ ശേഖരിച്ച് വൃത്തിയാക്കിയിരുന്നത്.
നിലവില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനെ ആകെ ആറായി തരംതിരിച്ചാണ് ബിന്‍ കളക്ഷന്‍ ഉള്ളത്.കൂടുതലും കുടുംബമായി ആളുകള്‍ താമസിക്കുന്ന ഡോണിബ്രൂക്ക്, സാന്‍ഡിമൗണ്ട്, റിംഗ്‌സെന്‍ഡ്, പൂള്‍ബെഗ് തുടങ്ങിയ സ്ഥലങ്ങളെയാണ് ഒന്നാം മേഖലയായി കണക്കാക്കിയത്. ഇവിടെ തിങ്കളാഴ്ച്ചകളിലാണ് ബിന്‍ ശേഖരണം നടത്തിയിരുന്നത്.
ചെറിവുഡും ബെല്ലിഫെര്‍മോടും ചാപെലിസോഡും ഗ്രാങ്ങെഗര്‍മെനും കാര്‍ബായുമാണ് രണ്ടാം മേഖല ഇവിടെ ബിന്‍ കലക്ഷന്‍ ചൊവ്വാഴ്ച്ചയാണ് നടന്നിരുന്നത്.
മറ്റ് എല്ലാ മേഖലകളിലും ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായാണ് ബിന്‍ ശേഖരിക്കുന്നത്. ആറാമത്തെ മേഖലയായ വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ തിങ്ങിയിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് എല്ലാ ദിവസവും ബിന്‍ കലക്ഷന്‍ നടക്കുന്നത്.
ബിന്‍ കളക്ഷന്റെ ഭാഗമായി പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുമെങ്കിലും ഫിംഗലും സൗത്ത് ഡബ്ലിനും ഡണ്‍ലേരിയുമൊന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല.
ഇക്കാര്യങ്ങള്‍ ലോക്കല്‍ അതോറിറ്റി അടുത്തയാഴ്ച്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കുന്നതാണ്.
വ്യത്യസ്ത ദിവസങ്ങളിലായുള്ള കളക്ഷനല്ല ഒരേദിവസമുള്ള കളക്ഷനാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് ഫിന്‍ഗീല്‍ കൗണ്‍സിലര്‍ ജെറി ബ്രീന്‍ മാധ്യമങ്ങളെ അറിയിച്ചു.
ശുചിത്വമുള്ള പ്രദേശമാക്കി മാറ്റിയെടുക്കാന്‍ എല്ലാ വീട്ടുകാരും ശ്രദ്ധിക്കണമെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
സിറ്റി തലവന്‍മാരും വേസ്റ്റ് ശേഖരിക്കുന്നവരും തമ്മില്‍ ആദ്യം ഈ പദ്ധതിയെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. െ്രെപവറ്റ് ബിന്‍ കളക്ടര്‍മാര്‍ പറഞ്ഞത് ഇത് ചെറിയതോതിലുള്ള െ്രെപവറ്റ് കമ്പനികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നായിരുന്നു.
ഏതായാലും പദ്ധതി പരീക്ഷിക്കപ്പെടാന്‍ പോവുകയാണ്. ആദ്യം കൊണ്ടുവന്ന ചില തീരുമാനങ്ങളുടെ മാറ്റത്തോടെ തന്നെ ഇത് ഡബ്ലിനില്‍ അവതരിപ്പിക്കപ്പെടും.

Scroll To Top