Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ നഗരത്തിലെ 800 അപ്പാര്‍ട്ട്‌മെന്റുകള്‍ നാമ കൈമാറി ,ഭവന മേഖലയിലെ ദൗര്‍ലഭ്യത്തിന് പരിഹാരമാവും 

ഡബ്ലിന്‍ നഗരത്തിലെ 800 അപ്പാര്‍ട്ട്‌മെന്റുകള്‍ നാമ കൈമാറി ,ഭവന മേഖലയിലെ ദൗര്‍ലഭ്യത്തിന് പരിഹാരമാവും 

ഡബ്ലിന്‍: നാമ 800 അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റു. ഡബ്ലിനിലാണ് 211 മില്യന്‍ യൂറോയുടെ അപ്പാര്‍ട്ട്‌മെന്റുകള്‍ നാമ വിറ്റഴിച്ചത്. ഫിംഗസിലെ ചാള്‍സ്ടൗണ്‍ ലാന്‍സ്‌ഡൊവെന്‍, സാന്‍ഡിഫോര്‍ഡിലെ ബീക്കണ്‍ സൗത്ത് ക്വാര്‍ട്ടര്‍ ,സിറ്റി സെന്‍്‌ററിലെ ബേക്കേഴ്‌സ് യാര്‍ഡ് എന്നിവടങ്ങളിലെ നാമ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് വിറ്റത്. ഐറിഷ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടീസിനാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റത്. 

ഇനി കനേഡിയന്‍ കമ്പനി ഇത് ആവശ്യക്കാര്‍ക്ക് വില്ക്കുകയോ വാടകയ്ക്ക് നല്കുകയോ ചെയ്യും.ഇത്തരം ഭവനങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുന്നതോടെ ഡബ്ലിനിലെ ഭവന പ്രതിസന്ധിയ്ക്ക് അയവു വന്നേയ്ക്കും നാമ കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വില്‍ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ടെണ്ടറുകള്‍ വിളിച്ചതനുസരിച്ച് ആദ്യം കൈമാറുന്ന കെട്ടിടങ്ങളാണ് ഇത്.ഇന്ത്യന്‍ കുത്തകകള്‍ അടക്കമുള്ളവര്‍ മറ്റു കെട്ടിട സമുച്ചയങ്ങള്‍ക്കു ടെണ്ടര്‍ സമര്‍പ്പിച്ചു കാത്തിരിക്കുന്നവരില്‍ ഉണ്ട്.

കനേഡിയന്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ട്രസ്റ്റ് കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കാമെന്നു കരുതുന്നതായി ന്നതായി ചീഫ് എക്‌സിക്യൂട്ടീവ്
ഡേവിഡ് എര്‍ലിച്ച് പറഞ്ഞു.

നാമയുമായുള്ള വില്‍പ്പന കരാറില്‍ ഏര്‍പ്പെട്ടതോടെ ഐറിഷ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടീസിന്റെ ഉടമസ്ഥതയിലുള്ള വീടുകളുടെ എണ്ണം 1,202 ആയി വര്‍ദ്ധിച്ചതായി ഡേവിഡ് പറഞ്ഞു. ഇതോടെ ഐറിഷ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടീസ് അയര്‍ലണ്ടിലെ ഏറ്റവും വലിയ ഗവണ്‍മെന്റ് ഇതര പ്രോപ്പര്‍ട്ടി ഉടമയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top