Monday December 05, 2016
Latest Updates

ഡബ്ലിന്‍ നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നു

ഡബ്ലിന്‍ നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ വിദ്യാര്‍ത്ഥികള്‍ താമസ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നതിന് പരിഹാരമായി സ്റ്റുഡന്റ് ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ ധാരണയാവുന്നു.നഗരത്തില്‍ എത്തിച്ചേരുന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ശരിയായ താമസ സൗകര്യം കിട്ടാതെ ക്ലേശിക്കുന്നവര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും മാത്രം ഇരുനൂറ്റമ്പതോളം വിദ്യാര്‍ഥികളാണ് നഗരത്തില്‍ എത്തിയിരിക്കുന്നത്.ഇവരില്‍ പലര്‍ക്കും ചെലവ് കുറഞ്ഞ പാര്‍പ്പിട സൗകര്യം ഇതേ വരെ ലഭ്യമായിട്ടില്ല.
പുതിയ പദ്ധതിക്ക് തുടക്കമിടും മുന്‍പ് വിദ്യാര്‍ത്ഥികള്‍ താമസിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നതിന് തെളിവ് ഹാജരാക്കാനും സിറ്റി പ്ലാനേര്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂനിവേഴ്‌സിറ്റികളിലെ 500ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കായി 100ഓളം ഹോസ്റ്റലുകള്‍ ഡബ്ലിന്‍ 8ല്‍ അനുവദിക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഡിജിറ്റല്‍ ഹബ് കോംപ്ലക്‌സിനു സമീപമുള്ള വൈഡ്മില്‍ സൈറ്റില്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനായി കെഎസ്എച്ച് യൂറോപ്പ് ഹോള്‍ഡിംഗ്‌സ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനു മുന്‍പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയുമാണ്.
വിദ്യാര്‍ത്ഥികള്‍ക്കായി 493 ബെഡുകള്‍ അനുവദിക്കുന്ന കെട്ടിടമല്ല ലക്ഷ്യമിടുന്നതെന്നും ആദ്യ ബ്ലോക്കില്‍ ഇവരെ 51 അക്കോമഡേഷന്‍ യൂനിറ്റുകളായി തിരിച്ച് താഴത്തെ നില കോമ്മണ്‍ റൂമും ജനറല്‍ ഓഫീസും മാനേജര്‍ ഓഫീസും ഉള്‍ക്കൊള്ളിച്ച് ഉപയോഗിക്കാവുന്ന തരത്തില്‍ 30.6മീറ്റര്‍ ഉയരമുള്ള കെട്ടിടമായിരിക്കും എന്നാണ് കെഎസ്എച്ച് പറയുന്നത്.
രണ്ടാം ബ്ലോക്കില്‍ ജിമ്മും മറ്റു സൗകര്യങ്ങളും ഗ്രൗണ്ട് ഫ്‌ലോറില്‍ ഒരുക്കിയിരിക്കും. 49 യൂനിറ്റുകളെ ഇവിടെ അക്കോമഡേറ്റ് ചെയ്യാവുന്ന രീതിയിലാണ് കെട്ടിടനിര്‍മ്മാണം ക്രമീകരിക്കുക. 32.3 മീറ്റര്‍ ഉയരമാണ് സെക്കന്റ് ബ്ലോക്കിന് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ പ്ലാനുമായി മുന്നോട്ടുപോകുന്നതിനു മുന്‍പ് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് കൗണ്‍സില്‍ കെഎച്ച്എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതൊക്കെ കോളേജുകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഹോസ്റ്റല്‍ ആരംഭിക്കുന്നതെന്നു തുടങ്ങുന്ന എല്ലാ വിധ വിവരങ്ങളുമടങ്ങുന്ന ഒരു രേഖ കൗണ്‍സിലിനു മുന്‍പാകെ ഹാജരാക്കണമെന്ന് ലോക്കല്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ആറുമാസത്തെ സാവകാശമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.
ഡബ്ലിനിലെ ഡോക്ലാന്റിലുള്ള സര്‍ റോജര്‍സണ്‍സ് ക്വേയില്‍ 300 ഓളം ഹോസ്റ്റല്‍ റൂമുകള്‍ അനുവദിക്കുന്നതടക്കമുള്ള പദ്ധതികളും സമിതി പരിഗണിച്ചുവരികയാണ്.

Scroll To Top