Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ നഗരത്തിലെ ഭവനരഹിതര്‍ക്ക് സൗജന്യമായി സേവനം ചെയ്ത് യുവ ബാര്‍ബര്‍ മാതൃകയാവുന്നു 

ഡബ്ലിന്‍ നഗരത്തിലെ ഭവനരഹിതര്‍ക്ക് സൗജന്യമായി സേവനം ചെയ്ത് യുവ ബാര്‍ബര്‍ മാതൃകയാവുന്നു 

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ ഭവനരഹിതര്‍ക്ക് സൗജന്യമായി സേവനം ചെയ്ത് യുവ ബാര്‍ബര്‍ മാതൃകയായി. വാറന്‍ ഫ്‌ലിന്‍ എന്ന 22 കാരനായാ ബാര്‍ബറാണ് തന്റെ പണി ആയുധങ്ങളുമായി ഭവനരഹിതരെ സഹായിക്കാന്‍ തെരുവിലേക്ക് ഇറങ്ങിയത്. തന്റെ അവധി ദിവസങ്ങളിലാണ് ഫ്‌ലിന്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തെരുവില്‍ ഇറങ്ങുന്നത്.

കത്രികയും മറ്റ് പണി ആയുധങ്ങളുമായി ഫ്‌ലിന്‍ പാവപ്പെട്ടവര്‍ക്ക് സേവനം ചെയ്യാന്‍ തെരുവില്‍ ഇറങ്ങിയ വിവരം ഇന്നര്‍ സിറ്റി ഹെല്‍പ്പിംഗ് ഹോംലസ് എന്ന ചാരിറ്റി സംഘടനയാണ് പുറത്ത് വിട്ടത്. ഫ്‌ലിന്റെ കാരുണ്യ പ്രവര്‍ത്തി ഐറിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്‌ലിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിരവധി ഭവനരഹിതര്‍ക്ക് സേവനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഫ്‌ലിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദി ഡബ്ലിന്‍ ബാര്‍ബര്‍ ഷോപ്പിന്റെ ഉടമയാണ് വാറന്‍ ഫ്‌ലിന്‍.

Scroll To Top