Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ നഗരത്തിലെ ജനങ്ങള്‍ മേയറെ നേരിട്ട് തിരഞ്ഞെടുക്കും ;ഡണ്‍ലേരി ,ഫിംഗല്‍ ,സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സിലുകള്‍ ഡബ്ലിന്‍ നഗരത്തിന്റെ ഭാഗമാക്കുന്നു

ഡബ്ലിന്‍ നഗരത്തിലെ ജനങ്ങള്‍ മേയറെ നേരിട്ട് തിരഞ്ഞെടുക്കും ;ഡണ്‍ലേരി ,ഫിംഗല്‍ ,സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സിലുകള്‍ ഡബ്ലിന്‍ നഗരത്തിന്റെ ഭാഗമാക്കുന്നു

ഡബ്ലിന്‍ :2014 മെയ് മാസം മുതല്‍ ഡബ്ലിന്‍ നഗരത്തിലെ ജനങ്ങള്‍ നേരിട്ട് മേയറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുവാനുള്ള നിയമ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു ,ഇതോടെ രാഷ്ട്രീയപരമായും സാമൂഹികപരമായും വന്‍ മാറ്റത്തിനൊരുങ്ങുകയാണ് ഡബ്ലിന്‍.

ഡണ്‍ലേരി ,ഫിംഗല്‍ ,സൗത്ത് ഡബ്ലിന്‍ എന്നി കൌണ്ടി കൌണ്‍സിലുകള്‍ ഡബ്ലിന്‍ നഗരത്തോട് ചേര്‍ക്കപ്പെടുകയും ഇവയ്‌ക്കെല്ലാം കൂടി ഒരേ മേയര്‍ ചുമതലയേല്‍ക്കുകയും ചെയ്യും .ചുരുക്കത്തില്‍ മറ്റു കൌണ്ടി കൌണ്‍സിലുകള്‍ ഡബ്ലിനോട് ചേര്‍ക്കാനുള്ള തീരുമാനമാണ് രൂപപ്പെട്ടു വരുന്നത് .ഭരണ പ്രതിപക്ഷ ഭേദമില്ലാതെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഇതിനു അനുകൂലമാണ് .

മേയറുടെ അധികാരപരിധി നിര്‍ണ്ണയിക്കാന്‍ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വിശാല ഡബ്ലിന്‍ നഗരത്തില്‍ ഉള്‍പ്പെടുന്ന കൗണ്‍സിലര്‍മാരെ ഈ സംഘത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് . ഇപ്പോഴത്തെരീതിയില്‍ നിന്നും കുറെക്കൂടി ജനാധിപത്യ രീതിയിലുള്ള ഭരണം കാഴ്ച്ചവയ്ക്കാനാണ് ഈ തീരുമാനം.

ഡബ്ലിനില്‍ ഒരു മേയര്‍ മാത്രമാണ് ഇനി തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്നത്, അതേ മേയര്‍ തന്നേയായിരിക്കും ഡബ്ലിനിന്റെ കീഴിലുള്ള മറ്റ് അതോറിറ്റികള്‍ക്കും തലവന്‍. സിറ്റിയുടെ മുഴുവന്‍ ഉത്തരവാദിത്ത്വവും മേയറിനായിരിക്കും.

കൂടുതല്‍ ജനകീയവും സുതാര്യവുമായ ഭരണം കാഴ്ച്ചവയ്ക്കാന്‍ വേണ്ടിയാണ് പുതിയ ഭരണ പരിഷ്‌കാരങ്ങള്‍. ജനങ്ങള്‍ക്ക് നേരിട്ടുതന്നെ പൊതു വോട്ടെടുപ്പിലൂടെ പ്രധാന സംഭവങ്ങളില്‍ അഭിപ്രായം പറയുകയോ പരാതികള്‍ നേരിട്ട് ഭരണാധികാരികളെ അറിയിക്കുകയോ ചെയ്യാം. ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള മാറ്റമാണ് ഡബ്ലിനില്‍ വരുത്താന്‍ പോകുന്നത്. ഡബ്ലിനില്‍ ജീവിക്കുന്നവരുടെ താല്പര്യം കണക്കിലെടുത്ത് അവകാശങ്ങള്‍ സാധിച്ചു കൊടുത്തുള്ള ഭരണമായിരിക്കും വരാന്‍ പോകുന്നതെന്ന് ഡബ്ലിനിലെ നിലവിലുള്ള മേയര്‍ ഓസിന്‍ ക്വിന്‍ വ്യക്തമാക്കി .

ഇപ്പോഴത്തെ രീതിയില്‍ ഉദ്യോഗസ്ഥന്‍മാര്‍ കൈവശപ്പെടുത്തിയിരിക്കുന്ന അമിതാധികാരങ്ങളെ ഇല്ലാതാക്കി,പുതിയ സമ്പ്രദായത്തില്‍ മുഴുവന്‍ അധികാരങ്ങളും മേയറില്‍ എത്തിച്ചേരും . ജനങ്ങളിലേക്ക് അധികാരം വ്യാപിപ്പിക്കുമ്പോള്‍ ജനങ്ങള്‍ കൊണ്ടുവരുന്ന ആശയങ്ങളെപ്പറ്റി തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ഉത്തരവാദിത്വം അധികാര സ്ഥാനത്ത് ഇരിക്കുന്ന മേയര്‍ക്ക് തന്നെയാണ് വരിക. ഒരു കേന്ദ്രബിന്ധുവിനെ മാത്രം ആശ്രയിച്ചു തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നത് ജനാധിപത്യം എന്ന ആശയത്തിന് വിരുദ്ധമായ കാര്യവുമാണ് എന്ന് വിമര്‍ശനം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്

Scroll To Top