Saturday December 10, 2016
Latest Updates

ഡബ്ലിന്‍ നഗരത്തിലെ ക്രിസ്തുമസ് ട്രീകള്‍ വെളിച്ചമണിഞ്ഞു ,ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍

ഡബ്ലിന്‍ നഗരത്തിലെ ക്രിസ്തുമസ് ട്രീകള്‍ വെളിച്ചമണിഞ്ഞു ,ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍

ഡബ്ലിന്‍: ഡബ്ലിനിലെ ക്രിസ്തുമസ് മരങ്ങളിലും വെളിച്ചമെത്തി. ഇനി ആഘോഷത്തിന്റെ മഞ്ഞുകാലം.
ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞദിവസം നടന്ന വിളക്കുതെളിക്കല്‍ ചടങ്ങു കാണാനായി എത്തിച്ചേര്‍ന്നത്. ഒകോണല്‍ സ്ട്രീറ്റ് ജനങ്ങളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. അവിടെ വച്ചാണ് ആനുവല്‍ ട്രീ ലൈറ്റനിംഗ് സെറിമണി നടന്നത്. തെക്കന്‍ ഭാഗത്ത് ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ വച്ചാണ് ട്രീ ലൈറ്റിംഗ് നടന്നത്.O+Connell+Street+Tree+021
ഒ’കോണല്‍ സ്ട്രീറ്റിനെ നിറങ്ങളില്‍ കുളിപ്പിച്ചത് ലോര്‍ഡ് മേയര്‍ ഒയ്‌സിന്‍ ക്വിന്‍ തന്നെയായിരുന്നു. കരോള്‍ ഗാനവും ക്രിസ്തുമസ് ആഘോഷങ്ങളും പിന്നണിയില്‍ അരങ്ങേറിക്കൊണ്ടിരുന്നു. 6000ത്തോളംപേരാണ് ഫെസ്റ്റിവെലില്‍ പങ്കുകൊള്ളാനായി ഇവിടെ എത്തിച്ചേര്‍ന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ ആഘോഷത്തിന് വളരെ മുന്‍പ് തന്നെ സംഗീത ലോകത്തെ താരങ്ങള്‍ ഇവിടം ഗാനങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ആര്‍മി ബാന്‍ഡ്, ഹല്ലേലുയ ഗോസ്പല്‍ കൊയര്‍, മോണിക ലോഗമാന്‍ ബാലറ്റ് തുടങ്ങി പല സംഘങ്ങളുടെയും സംഗീതം തെരുവുകളില്‍ അലയടിച്ചിരുന്നു.
തെരുവില്‍ കൂടിയിരിക്കുന്ന ആളുകളെ ആഘോഷങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഒട്ടേറെ മാന്ത്രികരും കരോള്‍ ഗായകരും അവര്‍ക്കു മുന്നില്‍ തങ്ങളുടെ പ്രകടനങ്ങള്‍ കാഴ്ച്ച വെക്കാനുണ്ടായിരുന്നു.
ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ ക്രിസ്തുമസ് പപ്പയും വണ്ടിയും മേയര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. കഴിവു കുറഞ്ഞ പാവങ്ങളെ സഹായിക്കാനായി 1967ല്‍ സ്ഥാപിതമായ വാല്‍ക് എന്ന സംഘടനയാണ് ക്രിസ്തുമസ് പപ്പയുടെ വണ്ടി രൂപപ്പെടുത്തിയത്.
സമൂഹത്തില്‍ നിന്നും അവരുടെ രോഗങ്ങള്‍ കൊണ്ടും സാഹചര്യങ്ങള്‍ കൊണ്ടും അകന്നു കഴിയേണ്ടി വരുന്ന പാവങ്ങളെ സഹായിക്കുന്നതിനായി വാല്‍ക്‌സ് ഏറ്റെടുത്ത പ്രൊജക്ടുകളില്‍ ഒന്നായിരുന്നു സാന്റയുടെ വണ്ടിയുടെ രൂപകല്‍പന.
ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ ക്രിസ്മസ് ട്രീയില്‍ വിളക്കുതെളിച്ചത് ടിവി3 പ്രസന്ററായ എലീന്‍ ക്രോലി ആണ്. ഫോകസ് അയര്‍ലണ്ടായിരുന്നു അതിന്റെ സംഘാടകര്‍. അവര്‍ തങ്ങളുടെ സ്‌പോണ്‍സര്‍ എ സ്റ്റാറിന്റെ കാംപെയിനിംഗിനും ചടങ്ങില്‍ വച്ച് തുടക്കം കുറിച്ചു.

Scroll To Top