Monday December 05, 2016
Latest Updates

ഡബ്ലിന്‍ ടൂറിസം വികസനം :പേര്‍ക്ക് 600,00 തൊഴില്‍ അവസരങ്ങള്‍ ലഭിക്കാനുള്ള പദ്ധതികള്‍ വരുന്നു

ഡബ്ലിന്‍ ടൂറിസം വികസനം :പേര്‍ക്ക് 600,00 തൊഴില്‍ അവസരങ്ങള്‍ ലഭിക്കാനുള്ള പദ്ധതികള്‍ വരുന്നു

ഡബ്ലിന്‍: ഡബ്ലിനിലേക്ക് ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഡബ്ലിന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് തീരുമാനിച്ചു. 2020നു മുന്‍പായി ഡബ്ലിന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം 60ശതമാനത്തോളം വര്‍ദ്ധിപ്പിക്കാനാണ് ചേമ്പര്‍ ലക്ഷ്യമിടുന്നത്.

പദ്ധതിയെ ഇതിനോടകം തന്നെ ഡബ്ലിന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് സ്വാഗതം ചെയ്തുകഴിഞ്ഞു. പ്ലാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഡബ്ലിന്‍ ചേമ്പര്‍ സിഇഒ ഗിന ക്വിന്‍ പറഞ്ഞു.
പുത്തന്‍ തൊഴില്‍ സാധ്യതകള്‍ ഡബ്ലിന്‍ മേഖലയില്‍ തുറന്നിടാനുള്ള ഒരു പദ്ധതി കൂടിയാണ് ഒരുങ്ങിയിരിക്കുന്നതെന്നും പകുതിയിലേറെ സന്ദര്‍ശകരും ഡബ്ലിന്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് അയര്‍ലണ്ടിലെ മറ്റു പ്രദേശങ്ങളിലേക്ക് പോകാറുള്ളൂവെന്നാണ് റിസര്‍ച്ചുകള്‍ തെളിയിച്ചിരിക്കുന്നതെന്നും ഗിന ക്വിന്‍ കൂട്ടിച്ചേര്‍ത്തു.
പബ്ലിക്, പ്രൈവറ്റ് സോഴ്‌സുകളില്‍ നിന്നും ഒരേ രീതിയിലുള്ള ഫണ്ടിംഗ് ആണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതെന്ന തരം നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 60,000ത്തില്‍പരം തൊഴില്‍ സാധ്യതകളാണ് ഡബ്ലിനിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടാവാന്‍ പോകുന്നതെന്നാണ് സിഎസ്ഒ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പ്രധാനമായും ഹോട്ടല്‍, ഫുഡ്, റീടെയ്ല്‍ മേഖലകളിലെ സാമ്പത്തികമായും മെച്ചപ്പെടുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Scroll To Top