Saturday December 10, 2016
Latest Updates

ഡബ്ലിന്‍ ജനതയ്ക്ക് വൈകാതെ തന്നെ മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അനുമതി ലഭിക്കും

ഡബ്ലിന്‍ ജനതയ്ക്ക് വൈകാതെ തന്നെ മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അനുമതി ലഭിക്കും

ഡബ്ലിന്‍: ഡബ്ലിനിലെ ജനങ്ങള്‍ക്ക് ഇനി തങ്ങളുടെ മേയറെ നേരിട്ട തെരഞ്ഞെടുക്കാം. മേയറെ തെരഞ്ഞെടുക്കുന്നതിന് ജനങ്ങള്‍ക്ക് നേരിട്ട അനുമതി നല്‍കുന്നതിനായി ഡബ്ലിന്‍ സിറ്റി കൌണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ അമ്പതോളം കൌണ്‍സിലര്‍മാര്‍ ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഒരു കൌണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ മറ്റൊരാള്‍ കൌണ്‍സിലില്‍ പങ്കെടുത്തില്ല. ഡബ്ലിനിലെ മറ്റ് മൂന്ന് കൌണ്‍സിലുകളില്‍(ഡണ്‍ലേരി ,ഫിംഗല്‍ ,സൗത്ത് ഡബ്ലിന്‍)  കൂടി ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാലെ ഇതിന് നിയമപരമായ അംഗീകാരം ലഭിക്കൂ.

മറ്റ് മൂന്ന് കൌണ്‍സിലുകളില്‍ കൂടി നിര്‍ദേശത്തിനു അംഗീകാരം ലഭിക്കുക എന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമെന്ന് ഡബ്ലിന്‍ മേയര്‍ ഒസിന്‍ ക്യിന്‍ ട്വീറ്റ് ചെയ്തു. ഇന്നലെ കൌണ്‍സിലിലെ വോട്ടെടുപ്പിന് ശേഷമാണ് മേയര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഡബ്ലിനിലെ മറ്റ് മൂന്ന് കൌണ്‍സിലുകള്‍ കൂടി ഈ വിഷയത്തില്‍ ഈയാഴ്ച വോട്ടെടുപ്പ് നടത്തും. നാല് കൌണ്‍സിലുകളിലും ഒരു പോലെ പിന്തുണ ലഭിച്ചാല്‍ മാത്രമേ ഈ നിര്‍ദ്ദേശവുമായി അധികൃതര്‍ക്ക് മുന്നോട്ട് പോകാനാകൂ. അതുകൊണ്ട് തന്നെ ഇനിയും ഒട്ടേറെ കടമ്പകള്‍ കടന്നാലേ ഡബ്ലിന്‍ ജനതയ്ക്ക് തങ്ങളുടെ മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അവകാശം ലഭിക്കൂ.

ന്യുയോര്‍ക്കിലെയും മറ്റും കൌണ്‍സിലുകളില്‍ മേയറെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് കൂടുതല്‍ ഫലപ്രദമായ രീതിയാണെന്നാണ് പൊതുവില്‍ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

Scroll To Top