Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ കൌണ്‍സില്‍ മേയര്‍ സ്ഥാനം അഞ്ച് പാര്‍ട്ടികള്‍ക്കായി പങ്കുവെക്കാന്‍ തീരുമാനം,ആദ്യ ഊഴം സ്വതന്ത്രരുടെ കൂട്ടായ്മയ്ക്ക് 

ഡബ്ലിന്‍ കൌണ്‍സില്‍ മേയര്‍ സ്ഥാനം അഞ്ച് പാര്‍ട്ടികള്‍ക്കായി പങ്കുവെക്കാന്‍ തീരുമാനം,ആദ്യ ഊഴം സ്വതന്ത്രരുടെ കൂട്ടായ്മയ്ക്ക് 

  ക്രിസ്റ്റി ബര്‍ക്ക് മേയറാകും

ഡബ്ലിന്‍: ഇടതുപക്ഷ ഐക്യ ശ്രമം പരാജയപ്പെട്ടതോടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഡബ്ലിന്‍ കൌണ്‍സിലിന്റെ മേയര്‍ സ്ഥാനം അഞ്ച് പാര്‍ട്ടികള്‍ക്കായി വീതം വയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ധാരണയായി.ഇന്നലെ കൂടിയ മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക കരാറില്‍ പാര്‍ട്ടികള്‍ ഒപ്പുവച്ചതായാണ് വാര്‍ത്തകള്‍. കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയ നേടിയ സിന്‍ ഫിന്‍ പാര്‍ട്ടി, ഫിനാ ഫാള്‍, ഫിനഗേല്‍ , ലേബര്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ക്കായും സ്വതന്ത്രര്‍ക്കുമായാണ് മേയര്‍ സ്ഥാനം വച്ചു മാറുന്നത്.

ഗ്രീന്‍ പാര്‍ട്ടി അടക്കമുള്ള ഇടതുപക്ഷ സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നണി ഉണ്ടാക്കാന്‍ പരാജയപ്പെട്ടതോടെ ഭരണ പ്രതിപക്ഷ കക്ഷികളിലെ പ്രധാന പാര്‍ട്ടികള്‍ അധികാരം പങ്കുവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2014-2015 കാലയളവില്‍ സ്വതന്ത്രരുടെ പ്രതിനിധിയായി ക്രിസ്റ്റി ബര്‍ക്ക് മേയറാകും. 12 കൌണ്‍സിലര്‍മാരുടെ പ്രതിനിധിയായാണ് ബര്‍ക്ക് മേയറാവുക. ഇന്ന് പുതിയ മേയര്‍ അധികാരമേല്‍ക്കും. കഴിഞ്ഞ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 63 അംഗ കൌണ്‍സിലില്‍ ഭൂരിപക്ഷം സീറ്റുകളും നേടി സിന്‍ ഫിന്‍ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. സിന്‍ ഫിന്‍ പാര്‍ട്ടിക്ക് കൌണ്‍സിലില്‍ 16 സീറ്റുകള്‍ ലഭിച്ചു. സിന്‍ ഫിന്‍ കഴിഞ്ഞാല്‍ സ്വതന്ത്രന്‍മാരാണ് ഏറ്റവുമധികം സീറ്റുകള്‍ നേടിയത്. സ്വതന്ത്രര്‍ എല്ലാവരും കൂടി 12 സീറ്റുകള്‍ നേടി. 

ഫിനാ ഫാള്‍ 9 സീറ്റും ഫിനാഗലും ലേബറും എട്ട് സീറ്റുകള്‍ വീതവും നേടി. ഈ സാഹചര്യത്തിലാണ് പ്രമുഖ പാര്‍ട്ടികള്‍ ഓരോ വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടാന്‍ തീരുമാനിച്ചത്. ഉടന്‍ നടക്കാനിരിക്കുന്ന ഐറിഷ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ സിന്‍ ഫിന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഏറ്റവുമധികം അംഗസംഖ്യയുള്ള പാര്‍ട്ടി എന്ന നിലയില്‍ പ്രധാന ആഘോഷം നടത്തുന്നത് സിന്‍ ഫിന്‍ പാര്‍ട്ടിയുടെ മേയറായിരിക്കും.

Scroll To Top