Saturday December 10, 2016
Latest Updates

ഡബ്ലിന്‍ കാത്തിരുന്നു: പെഗ്ഗി വന്നില്ല

ഡബ്ലിന്‍ കാത്തിരുന്നു: പെഗ്ഗി വന്നില്ല

ഡബ്ലിന്‍: നാടിനെ കണ്ണിരിലാഴ്ത്തി പെഗ്ഗിയുടെ വിയോഗം. മറവിരോഗത്തിന് അടിമപ്പെട്ട് കഴിയുകയായിരുന്ന 65 കാരി പെഗ്ഗി മങ്കന്റെ ശവശരീരം കണ്ടുകിട്ടി. വളര്‍ത്തു നായയെയും കൊണ്ട് നടക്കാന്‍ പോയ പെഗ്ഗി തിരികെ എത്താത്തതിനെ തുടര്‍ന്ന് ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

നോര്‍ത്ത് ഡബ്ലിനിലെ ബലിമൂണില്‍ അന്വേഷിക്കുന്നതിനിടെയാണ് ഇവരുടെ ശരീരം കണ്ടുകിട്ടിയത്.

കാസ്പര്‍ വിഭാഗത്തില്‍പ്പെട്ട അവരുടെ നായ കിംഗ് ചാള്‍സ് ഇവരുടെ ശവശരീരത്തിനരികിലായി നില്‍ക്കുന്നുണ്ടായിരുന്നു. അത് പിന്നീട് അതിശയകരമായി , തന്റെ യജമാനത്തിയെ മരണത്തിലും പിന്തുടര്‍ന്നു.

പുല്ലു നിറഞ്ഞ ഒരു പ്രദേശത്താണ് ഇവരെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഗാര്‍ഡ ഇവരുടെ കുടുംബത്തെ വിവരമറിയിച്ചു. ലോക്കല്‍ പാരിഷിലെ വൈദികന്‍ എത്തി പ്രാഥമിക പ്രാര്‍ഥന കര്‍മ്മങ്ങള്‍ ചെയ്തു. കൂടുതല്‍ പരിശോധനകള്‍ക്കായി സ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്.

കാണാതായ പെഗ്ഗിയെ തിരയാനെത്തിയ വോളണ്ടിയര്‍മാര്‍ ഫിംഗ്ല്‌സില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു

കാണാതായ പെഗ്ഗിയെ തിരയാനെത്തിയ വോളണ്ടിയര്‍മാര്‍ ഫിംഗ്ല്‌സില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു

പെഗ്ഗിയെ തിരയുന്നതിനായി 150 വളണ്ടിയര്‍മാരും ഗാര്‍ഡയോടൊപ്പം ചേര്‍ന്നിരുന്നു.

ടെറന്യൂറിലുള്ള മൗണ്ട് ടാലന്റ് അവന്യുവിലെ വീട്ടില്‍ നിന്നും തന്റെ നായ കിംഗ് ചാള്‍സുമൊത്ത് ചൊവ്വാഴ്ച്ച 11 മണിക്കാണ് പെഗ്ഗി നടക്കാനിറങ്ങിയത്. തിരികെ എത്താത്തതിനെ തുടര്‍ന്ന് ഗാര്‍ഡയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഫിംഗല്‍സിലെ ലിന്‍സ്‌ബോറോയിലെ സിസി ടിവിയില്‍ പതിഞ്ഞ ഇവരുടെ ചിത്രങ്ങളാണ് ഗാര്‍ഡയെ അന്വേഷണം ആ വഴിക്ക് തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചത്. ഈ സ്ഥലങ്ങളില്‍ നിന്നും 3.5 കിലോമീറ്റര്‍ ചുറ്റളവിലേക്ക് ഗാര്‍ഡ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

തന്റെ അമ്മയെ ജീവനോടെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്നായിരുന്നു മകന്‍ ജോണിന്റെ വിശ്വാസം. അന്വേഷണത്തിന് സഹായിച്ച എല്ലാ വളണ്ടിയര്‍മാരോടും അദ്ദേഹം തങ്ങളുടെ കുടുംബത്തിന്റെ നന്ദി രേഖപ്പെടുത്തി.
നാട്ടുകാരും
കഴിഞ്ഞ ചൊവ്വാഴ്ച്ച അവരുടെ ഉറ്റസുഹൃത്തായ നായയോടൊപ്പം പെഗ്ഗി വെളിയിലേക്കു പോയതായിരുന്നു. അഞ്ചുവര്‍ഷമായി ഇവര്‍ മറവിരോഗത്തിന്റെ പിടിയിലാണ്. പോകുമ്പോള്‍ ഫോണ്‍ കയ്യിലെടുത്തിരുന്നുമില്ല. ഇവര്‍ കുറച്ചു ദിവസങ്ങളായി മരുന്നുകളും ഉപയോഗിച്ചിരുന്നില്ല.
പെഗ്ഗിയുടെ മരുമകനായ ഡാറയാണ് അന്വേഷണത്തിന് അപേക്ഷിച്ചത്. ഫിംഗല്‍സിലെ ഡിഐഡി ഇലക്ട്രിക്കല്‍സില്‍ ജോലിചെയ്യുകയാണ് ഡാറ.അന്വേഷണത്തില്‍ ഫിഗലിലെ സമീപവാസികളും ഗാര്‍ഡയെ സഹായിച്ചു. എന്നാല്‍ പെഗ്ഗിയുടെയും നായ കിംഗ് ചാള്‍സിന്റെയും യാത്ര മരണത്തിലവസാനിക്കുകയായിരുന്നു.
കാണാതെ പോവുന്നതിനെ തുടര്‍ന്ന് മരണത്തില്‍ അവസാനിക്കുന്നവരുടെ നിര തുടരുന്നത് ഡബ്ലിനില്‍ തുടരുകയാണ് .വ്യാഴാഴ്ച്ച സ്റ്റില്‍ ഓര്‍ഗന്‍ റോഡില്‍ നിന്നും കാണാതെ പോയ മധ്യവയസ്‌കന് വേണ്ടി ഗാര്‍ഡയും തിരച്ചില്‍ തുടരുകയാണ്

Scroll To Top