Sunday December 11, 2016
Latest Updates

ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ 21 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കുന്നു

ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ 21 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി കണ്‍വന്‍ഷന്‍ സെന്റര്‍ 21 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കാന്‍ തീരുമാനം. ഡബ്ലിനിലെ റുബികോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അഡ്‌വൈസേഴ്‌സിന്റെ നേതൃത്വത്തിലാണ് ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ നിലവിലുള്ള നടത്തിപ്പ്.ഇവരാണ് ലൈസന്‍സ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ അടുത്ത 21 വര്‍ഷത്തെ നടത്തിപ്പ് ചുമതല ലൈസന്‍സ് സ്വന്തമാക്കുന്നവര്‍ക്കായിരിക്കും. ഓഫീസ് ഓഫ് പബ്ലിക് വര്‍ക്ക്‌സിന്റെ ഉടമസ്ഥതയിലാണ് കണ്‍വന്‍ഷന്‍ സെന്റര്‍.

2010 ലാണ് ഡബ്ലിന്‍ കണ്‍വണ്‍ഷണ്‍ സെന്റര്‍ പണി കഴിപ്പിച്ചത്. പൊതുമേഖല,സ്വകാര്യ സംയുക്ത പങ്കാളിത്തത്തിലാണ് ഇത് നിര്‍മ്മിച്ചത്. സ്‌പെന്‍സര്‍ ഡോക്ക് ഡവലപ്പ്‌മെന്റിനായിരുന്നു നിര്‍മ്മാണ ചുമതല. 2010 ല്‍ പണി കഴിപ്പിച്ച ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇതുവരെ 900,000 പരിപാടികള്‍ നടന്നിട്ടുണ്ട്. പ്രവര്‍ത്തന മികവിന് ഇതുവരെ 26 വ്യവസായ അവാര്‍ഡുകള്‍ ലഭിച്ചു. കണ്‍വണ്‍ഷണ്‍ സെന്ററുകളുടെ അന്താരാഷ്ട്ര സംഘടന ഡബ്ലിന്‍ കണ്‍വണ്‍ഷണ്‍ സെന്ററിനെ ലോകത്തിലെ ഏറ്റവും മികച്ച നാല് കണ്‍വണ്‍ഷണ്‍ സെന്ററുകളില്‍ ഒന്നായി തെരഞ്ഞെടുത്തിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് നടന്ന യുകെ എം ആന്‍ഡ് ഐടി അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഏറ്റവും മികച്ച വിദേശ കണ്‍വന്‍ഷന്‍ സെന്ററായും ഡബ്ലിന്‍ കണ്‍വണ്‍ഷണ്‍ സെന്റര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പാട്ടക്കരാര്‍ നല്‍കുന്നത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll To Top