Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരി.പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2, തീയതികളില്‍ 

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരി.പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2, തീയതികളില്‍ 

ഡബ്ലിന്‍: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കൊല്ലം,നിരണം,തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ചാത്തുരുത്തിയില്‍ പരി. ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് കൊച്ച് തിരുമേനിയുടെ 112 മത് ഓര്‍മ്മപ്പെരുന്നാള്‍, പരിശുദ്ധന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.

നവംബര്‍ മാസം 1, 2 തീയതികളിലായാണ് പെരുന്നാള്‍ നടത്തപ്പെടുന്നത്. ഡബ്ലിന്‍ സിറ്റി സെന്ററിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വച്ചാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭയുടെ മുവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്തായായ അഭി. മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.

ശനിയാഴ്ച്ച വൈകുന്നേരം ദൈവാലയത്തില്‍ വച്ച് സന്ധ്യാപ്രാര്‍ഥന നടത്തപ്പെടുന്നു.ഞായറാഴ്ച്ച രാവിലെ 9.45 ന് പ്രഭാതപ്രാര്‍ത്ഥനയും,തുടര്‍ന്ന് അഭി തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും നടത്തപ്പെടുന്നതായിരിക്കും.

പെരുന്നാള്‍ ശുശ്രൂഷകള്‍ സമുചിതമായി ആചരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു

 (0876315962)

Scroll To Top