Thursday December 08, 2016
Latest Updates

ഡബ്ലിന്‍ ഓട്ട്‌ലാന്‍സിലെ 17 കാരന്റെ മരണം :കാരണം കണ്ടെത്താനായില്ലെന്ന് ഡോക്റ്റര്‍മാര്‍

ഡബ്ലിന്‍ ഓട്ട്‌ലാന്‍സിലെ 17 കാരന്റെ മരണം :കാരണം കണ്ടെത്താനായില്ലെന്ന് ഡോക്റ്റര്‍മാര്‍

ഡബ്ലിന്‍ :ഹൃദയാഘാതം മൂലം മരിച്ച ഓട്ട്‌ലാന്‍സ് വിദ്യാര്‍ത്ഥിയുടെ മരണം ദുരൂഹമായി തുടരുന്നു. പരിശോധനയില്‍ മരണം സംഭവിച്ചിരിക്കുന്നത് ശക്തമാ. ഹൃദയാഘാതം മൂലമാണെന്ന് തെളിയുമ്പോഴും ഹൃദയസംബന്ധമായ യാതൊരു അസുഖങ്ങളും ഇതുവരെയായി കൈലം ഹെയ്ന്‍സ്‌വര്‍ത് എന്ന 17കാരന്‍ വിദ്യാര്‍ത്ഥിക്ക് ഉണ്ടായിരുന്നില്ലെന്നതാണ് ഡോക്ടര്‍മാരെ ആശങ്കയിലാക്കിയിരിക്കുന്ന വസ്തുത.
മരണ സമയത്ത് കൈലം യാതൊരു വിധ ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിച്ചിരുന്നുമില്ല. വിദ്യാര്‍ത്ഥിയുടെ ഹൃദയാഘാതം ഇപ്പോഴും കാരണം തെളിയാതെ കിടക്കുകയാണെന്നാണ് ഡോക്ടര്‍ അയൂഫ് മഗൈര്‍ ഡഹ്ലിന്‍ കോര്‍ണര്‍ കോടതിയോട് പറഞ്ഞത്.കഴിഞ്ഞ ദിവസമാണ് ഡബ്ലിന്‍ കോടതി ഈ കേസിന്റെ വിചാരണ ആരംഭിച്ചത്
ഡബ്ലിന്‍ ബ്ലാക്‌റോക്കിലുള്ള ന്യൂടൗണ്‍പാര്‍ക്ക് അവന്യൂവില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് കൈലം മരിച്ചത്. 2012 നവംബര്‍ 18നായിരുന്നു മരണകാരണമായ നെഞ്ചുവേദന കൈലത്തിനുണ്ടായത്.
മരണപ്പെട്ട ദിവസത്തിന് തൊട്ടുമുന്‍പ് ആത്‌ബോയിലുള്ള ഒരു ലോഡ്ജില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മാത്രം ഒത്തുകൂടിയ ഡാന്‍സ് പാര്‍ട്ടിയില്‍ കൈലം പങ്കെടുത്തിരുന്നു. മൂന്നു ഡബ്ള്‍ ഡക്കര്‍ ബസ്സുകളിലാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടിസ്ഥലത്ത് എത്തിയത്. ബസ്സില്‍ വച്ച പലരും ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും കൈലം അത്തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്തകുട്ടി ആയിരുന്നുവെന്നാണ് സുഹൃത്ത് ഇയോണ്‍ ഹൊളോഹന്‍ കോടതിയെ അറിയിച്ചത്. രാത്രി 9.30തോടെ ആരംഭിച്ച പാര്‍ട്ടി അവസാനിച്ച് തങ്ങള്‍ തിരികെ എത്തിയത് രാവിലെ 4 മണിക്കായിരുന്നുവെന്നും ഇയോണ്‍ കോടതിയില്‍ പറഞ്ഞു.
പാര്‍ട്ടിക്കിടയില്‍ കൈലം ആകെ ഉപയോഗിച്ചത് ഹെയിന്‍കെന്‍ ബിയര്‍ മാത്രമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ അറിയിക്കുന്നത്. ഡാന്‍സ് പാര്‍ട്ടിയിലും കൈലം സജീവമായി പങ്കെടുത്തു. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയത്. വൈകിയതിനാല്‍ ഇയോണിന്റെ വീട്ടിലായിരുന്ന കൈലവും പോയത്. 4 മണിയോടെ ബസ്സിറങ്ങി നടക്കുന്നതിനിടെ തനിക്ക് കൈയ്യും നെഞ്ചും വേദനിക്കുന്നതായി കൈലം പറഞ്ഞിരുന്നുവെന്ന ഇയോണ്‍ കോടതിയില്‍ പറഞ്ഞു.
വീട്ടിലെത്തിയിട്ടും വേദന മാറാതിരുന്നതിനാല്‍ വേദന സംഹാരി കഴിച്ചാണ് കിടന്നത്. ഉറക്കത്തില്‍ കൈലം വേദനസംഹാരികള്‍ ഫലം ചെയ്തില്ല എന്നും പറഞ്ഞിരുന്നതായും ഇയോണ്‍ പറയുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ കൈലം വല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നത് കണ്ട് ഇയോണ്‍ സിപിആറിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും കുട്ടിയെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അവിടെവച്ചാണ് കൈലം മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
എന്നാല്‍ പരിശോധനകളിലെല്ലാം നെഗറ്റീവ് റിസല്‍ട്ടുകളാണ് വന്നു കൊണ്ടിരുന്നത്. മയക്കുമരുന്നുപോലുള്ള യാതൊരു വസ്തുക്കളും മരണസമയത്ത് കൈലത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്. കുട്ടിക്ക് ഇതിനു മുന്‍പ് യാതൊരു വിധത്തിലുള്ള ഹൃദയ അസുഖങ്ങളും ഉണ്ടായിരുന്നുമില്ലെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ അന്വേഷണത്തിനായി കേസ് ജനുവരി 27ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Scroll To Top