Sunday December 11, 2016
Latest Updates

ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലൂടെ വെള്ളിയാഴ്ച മാത്രം യാത്ര ചെയ്തത് 80,000 പേര്‍

ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലൂടെ വെള്ളിയാഴ്ച മാത്രം യാത്ര ചെയ്തത് 80,000 പേര്‍

ഡബ്ലിന്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഐറിഷ് വിമാനത്താവളങ്ങളില്‍ ജനത്തിരക്ക് വര്‍ധിച്ചു. ഡബ്ലിന്‍ വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനിലുകളിലൂടെ മാത്രം വെള്ളിയാഴ്ച  80,000 പേര്‍ യാത്ര ചെയ്തു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ ഈ വര്‍ഷം ഏറ്റവുമധികം യാത്രക്കാര്‍ കടന്നു പോയ ദിവസമാണ് വെള്ളിയാഴ്ച. ക്രിസ്തുമസിന് ഇനി നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ സീസണില്‍ യാത്ര ചെയ്തതിനേക്കാള്‍ 8 ശതമാനം അധികം യാത്രക്കാര്‍ ഡബ്ലിന്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക്രിസ്തുമസിനോട് അനുബന്ധിച്ച് ഏറ്റവും ജനത്തിരക്ക് വര്‍ധിക്കുന്ന എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് ഡബ്ലിന്‍ വിമാനത്താവളമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് പറഞ്ഞു. ക്രിസ്തുമാസിനോട് അനുബന്ധിച്ച് അയര്‍ലണ്ടിലേക്ക് എത്തുന്ന നാട്ടുകാരും പുറത്തേക്ക് പോകുന്ന പ്രവാസികളുമാണ് ഡബ്ലിന്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ലഗേജ് നിയന്ത്രണം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു.

Scroll To Top