Thursday December 08, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലാഭത്തില്‍ വന്‍ വര്‍ധന

ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലാഭത്തില്‍ വന്‍ വര്‍ധന

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലാഭത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലാഭം 12 ശതമാനം വര്‍ധിച്ച് 180 മില്യന്‍ യൂറോയാകും. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ എന്ന റേറ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐറിഷ് സമ്പദ്ഘടന മെച്ചപ്പെട്ടതാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലാഭം വര്‍ധിക്കാന്‍ കാരണം. ലാഭം വര്‍ധിച്ചതോടെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ക്രെഡിറ്റ് റേറ്റിംഗ് ബിബിബി ആയിരുന്നത് ബിബിബി+ ആയി ഉയര്‍ത്തി. ഈ വര്‍ഷം 9 മാസത്തിനിടെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്ന യാത്രകാരുടെ എണ്ണം 6.7 ശതമാനം വര്‍ധിച്ച് ആകെ 16.6 മില്യനായി. 

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലാഭത്തില്‍ 80 ശതമാനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിലൂടെ ലഭിച്ചതാണ്. 2012 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണം 6 ശതമാനം വര്‍ധിച്ച് 20 മില്യനായിരുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഡബ്ലിനില്‍ നിന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പ്രേരണയായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ബ്രിട്ടീഷ് എയര്‍വെയ്‌സും ഫ്‌ലിബും ഡബ്ലിനില്‍ നിന്ന് ലണ്ടനിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങിയിരുന്നു. 

യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയ്ക്ക് പുറമേ പ്രമുഖ ഡ്യൂട്ടി പെയ്ഡ് ഷോപ്പായ സൈപ്രസില്‍ സിംഹഭാഗം ഷെയറുകളും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയിരുന്നു. ഇതും അതോറിറ്റിയുടെ ലാഭം വര്‍ധിപ്പിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ സൈപ്രസിന്റെ 50 ശതമാനം ഓഹരികളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയത്. 400 ജീവനക്കാരുടെ സൈപ്രസ് കഴിഞ്ഞ വര്‍ഷം 88 മില്യന്‍ ലാഭം നേടിയ കമ്പനിയാണ്. സൈപ്രസുമായി ചേര്‍ന്നുള്ള സഖ്യം വരും വര്‍ഷങ്ങളിലും മികച്ച ലാഭം നേടാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സഹായകമാകുമെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പ്രവചിക്കുന്നു.

Scroll To Top