Sunday December 04, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനാ സംഘം യാത്രികരെ അപമാനിക്കുന്നതായി പരാതി പതിവാകുന്നു

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനാ സംഘം യാത്രികരെ അപമാനിക്കുന്നതായി പരാതി പതിവാകുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാര്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും അപമാനിക്കുകയും ചെയ്യുന്നുവെന്ന പരാതി പതിവാകുന്നു.കഴിഞ്ഞ കാലത്തെങ്ങും ഉണ്ടാകാത്തത്ര പരിശോധനകളും ചോദ്യം ചെയ്യലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍ പോര്‍ട്ടില്‍ നേരിടേണ്ടി വരുന്നതെന്ന് നാട്ടില്‍ നിന്നും വരികയും പോവുകയും ചെയ്യുന്ന ഒട്ടേറെ മലയാളി യാത്രികര്‍ ഐറിഷ് മലയാളിയോട് വെളിപ്പെടുത്തി.

അനുവദിനീയമായ സാധനങ്ങള്‍ പോലും ചെക്കിംഗില്‍ വേസ്റ്റ് ബിന്നിലേയ്ക്ക് തള്ളിക്കളയുന്ന അനുഭവം ഒട്ടേറെ പേര്‍ക്കും ഉണ്ടായി.പരാതിയ്‌ക്കോ അപ്പീലിനൊ പോകാന്‍ സമയക്കുറവും,നടപടിക്രമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും യാത്രികര്‍ക്ക് തടസമാവുന്നു.കേരളത്തില്‍ നിന്നും വരുന്ന യാത്രികരില്‍ കൂടുതല്‍ പേര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ട്ടമായതില്‍ കൂടുതലും ഭക്ഷ്യ വസ്തുക്കള്‍ തന്നെയാണ്.പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് മനസിലാവാത്തതും,അതേസമയം ഏതു വസ്തുവാണെന്ന് യാത്രക്കാര്‍ക്ക് തെളിയിച്ചു കൊടുക്കാനാവാത്തതും,ലേബല്‍ ഇല്ലാത്തതുമായ സാധനങ്ങളാണ് പിടികൂടുന്നതെന്നാണ് എയര്‍ പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന്റെ വാദം. 

ഇന്നലെ തന്റെ നവജാത ശിശുവിന് വെള്ളവുമായി പോയ ഒരു പിതാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുവെന്ന ആരോപണത്തെ തുടര്‍ന്ന് റിച്ചാര്‍ഡ് ഒ ഫെരല്‍ എന്നയാള്‍ക്കാണ് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത് ബഹളത്തിനിടയാക്കി. 18 മാസം പ്രായമുള്ള തന്റെ മകന് വേണ്ടി പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം എടുത്തു വന്ന ഫെരലിനെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. കുട്ടികള്‍ക്കുള്ള ആഹാരസാധനങ്ങള്‍ വിമാനത്തില്‍ കൊണ്ടു പോകാന്‍ അനുമതിയുണ്ടെങ്കിലും വെള്ളം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സെക്യൂരിറ്റി ജീവനക്കാര്‍.

യൂറോപ്യന്‍ പാര്‍ലമെന്‍്‌റ് ജീവനക്കാരനായ ഫെരല്‍ ഡബ്ലിനിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം ബ്രസല്‍സിലേക്ക് മടങ്ങുന്നതിന്
വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ദുരനുഭവം ഉണ്ടായത്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ മോശം പെരുമാറ്റം സൂപ്പര്‍വൈസറെ അറിയിച്ചിട്ടും തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടയില്ലെന്ന് ഫെരല്‍ പറഞ്ഞു. 180 മില്ലിയില്‍ കൂടുതലുള്ള വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ട് പോകാന്‍ അനുവദിക്കില്ലെങ്കിലും കുട്ടികളുടെ കാര്യത്തില്‍ ഈ നിയമത്തിന് ഇളവ്
അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ ഇക്കാര്യമൊന്നും ചെവിക്കൊള്ളാന്‍ പോലും സെക്യൂരിറ്റി ജീവനക്കാര്‍ തയ്യാറായില്ലെന്ന് ഫെരല്‍ കുറ്റപ്പെടുത്തി. എന്നാല്‍
ഇക്കാര്യമൊന്നും ചെവിക്കൊള്ളാന്‍ പോലും സെക്യൂരിറ്റി ജീവനക്കാര്‍ തയ്യാറായില്ലെന്ന് ഫെരല്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ സംസാര ശൈലി തീര്‍ത്തും മോശമായിരുന്നെും ഫെരല്‍ പറഞ്ഞു. അതേസമയം ഫെരലിനും കുടുംബത്തിനും നേരിട്ട ദുരനുഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.

Scroll To Top