Saturday December 03, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഹോണസ്റ്റി ബോക്‌സ്….

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഹോണസ്റ്റി ബോക്‌സ്….

ഡബ്ലിന്‍: അയര്‍ലണ്ടുകാരില്‍ നന്മയെ ഉള്ളുവെന്ന് പൊതുവെ പറയാറുണ്ട്.നന്മ മാത്രമല്ല സത്യസന്ധതയും നിറഞ്ഞ മനസിന്റെ ഉടമകളാണ് അയര്‍ലണ്ടുകാരെന്നാന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത്. 

സംഗതി മറ്റൊന്നുമല്ല. കൃത്യമായി പണം ചോദിച്ച് വാങ്ങാന്‍ ഒരു സെയില്‍സ്മാന്‍ പോലും ഇല്ലാത്ത ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ വാട്ടര്‍ കൌണ്ടറില്‍ നിന്ന് എത്ര കൃത്യമായാണ് അയര്‍ലണ്ടുകാര്‍ പണം നിക്ഷേപിച്ച് വാട്ടര്‍ ബോട്ടില്‍ എടുക്കുന്നത് എന്ന് നോക്കിയാല്‍ മതി.മറ്റെവിടെയെങ്കിലും ഇങ്ങനെ സെയില്‍സ്മാന്‍ ഇല്ലാതെ ഒരു കൌണ്ടര്‍ തുറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറാകുമോ. ഇല്ലെന്ന് നിസംശയം പറയാം.

പണം നിക്ഷേപിച്ചില്ലെങ്കിലും വെള്ളം എടുക്കാവുന്ന വിധത്തിലാണ് കൌണ്ടര്‍ സംവിധാനം ചെയ്തിരിക്കുന്നത്.എന്നാല്‍ വെള്ളത്തിന്റെ വില തുറന്ന് വെച്ചിരിക്കുന്ന ‘ഹോണസ്റ്റി ബോക്‌സില്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഉണ്ട് താനും. 

ഐറിഷ് പൌരന്മാരുടെ സത്യസന്ധതയില്‍ വിശ്വാസമുള്ളത് കൊണ്ട് തന്നെയാകാം ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇങ്ങനെ ഒരു വാട്ടര്‍ കൌണ്ടര്‍ തുറന്നത്. ഒരു യൂറോയാണ് ഒരു ബോട്ടില്‍ വെള്ളത്തിന്റെ വില. കൃത്യമായി ചില്ലറയാക്കി പണം നിക്ഷേപിച്ച ശേഷമേ യാത്രക്കാര്‍ ബോട്ടില്‍ എടുക്കാറുള്ളൂ.

ഈ കൌണ്ടര്‍ ഉപയോഗിക്കുന്ന 92 ശതമാനം പേരും കൃത്യമായി പണം നിക്ഷേപിക്കാറുണ്ട്. സെയില്‍സ്മാന്‍ ഇല്ലാതെ കൃത്യമായി വില്‍പ്പന നടക്കുന്ന കൌണ്ടര്‍ വിദേശ യാത്രക്കാര്‍ക്കും അത്ഭുതമാണ്.ഐറിഷ് പൌരന്മാരുടെ വിശ്വസ്തതയെ അഭിനന്ദിക്കാന്‍ വിദേശത്ത് നിന്ന് എത്തിയവര്‍ മനസിലെങ്കിലും മറക്കാറില്ല. 

Scroll To Top