Monday December 05, 2016
Latest Updates

ഡബ്ലിന്റെ സ്വന്തം ഓസ്‌കാര്‍ വൈല്‍ഡും ബര്‍ണാഡ് ഷായും ലോകത്തിന്റെ ഡയലോഗ് വീരന്മാര്‍

ഡബ്ലിന്റെ സ്വന്തം ഓസ്‌കാര്‍ വൈല്‍ഡും ബര്‍ണാഡ് ഷായും ലോകത്തിന്റെ ഡയലോഗ് വീരന്മാര്‍

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തിന്റെ സ്വന്തം പുത്രന്മാരാണ് ഓസ്‌കാര്‍ വൈല്‍ഡും ,ജോര്‍ജ് ബര്‍ണാഡ് ഷായും.ഇവരില്‍ ആരാണ് മികച്ചത് എന്ന ചോദ്യത്തിന് സാധാരണക്കാരായ ഐറിഷുകാര്‍ ഉത്തരം പറയാറില്ല.അവര്‍ രണ്ടു പേരും അത്രയ്ക്ക് പ്രിയപ്പെട്ടവരാണ് അയര്‍ലണ്ട്കാര്‍ക്ക് .

പക്ഷേ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒട്ടേറെ സംഭാഷണ ശകലങ്ങള്‍ ലോകത്തിന്റെ മനസിലേക്ക് കോറിയിട്ടുകൊണ്ട് കടന്നുപോയ ഓസ്‌കാര്‍ വൈല്‍ഡ് ഒടുവില്‍ സാഹിത്യ ചരിത്രത്തിലെ തന്നെ മികച്ച സംഭാഷണശകലങ്ങളുടെ കര്‍ത്താവെന്ന ബഹുമതിക്ക് കഴിഞ്ഞ ദിവസം അര്‍ഹനായി
പറഞ്ഞുകേട്ടും വായിച്ചും ആസ്വാദക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ സംഭാഷണ ശകലങ്ങള്‍ ഓസ്‌കാര്‍ വൈല്‍ഡിന്റേതായുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ഹ്യൂമറസ് ക്വട്ടേഷന്‍സിന്റെ ഏറ്റവും പുതിയ എഡിഷനിലാണ് വൈല്‍ഡിന്റെ രചനയിലൂടെ പ്രശസ്തമായ സംഭാഷണ ശകലങ്ങള്‍ രേഖപ്പെടുത്തിയത്.
92 സംഭാഷണങ്ങളാണ് വൈല്‍ഡിന്റേതായിട്ടുള്ളത്. ബെര്‍ണാഡ്ഷായെ പിന്നിലാക്കിയാണ് വൈല്‍ഡ് ഒന്നാംസ്ഥാനത്തെത്തിയത്.

ഓസ്‌കാര്‍ വൈല്‍ഡും ,ഷായും ജനിച്ചതും വളര്‍ന്നതുമെല്ലാം ഡബ്ലിനിലായിരുന്നു. ഇദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രശസ്തമായ ഒരു ശില്പം ഡബ്ലിനിലെ തന്നെ മെറിയോണ്‍ സ്‌ക്വയറില്‍ ഉണ്ട്.നാഷണല്‍ മെറ്റെണി റ്റി ആശുപത്രിക്ക് തൊട്ടടുത്തായിരുന്നു ഓസ്‌കാര്‍ വൈല്‍ഡിന്റെ ഭവനം.
ഇംഗ്ലീഷ് സാഹിത്യത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ വൈല്‍ഡിന് സാധിച്ചിരുന്നു. പ്രസിദ്ധമായ സെല്‍ഫിഷ് ജൈന്റ് ‘എന്ന ഒരൊറ്റ കഥ മതി ,ഇദ്ദേഹത്തിന്റെ മഹത്വം അറിയാന്‍. ഇദ്ദേഹത്തിന്റെ പല സംഭാഷണ ശകലങ്ങളും ഇപ്പോഴും ആരാധക മനസുകളില്‍ അലയടിക്കുന്നുണ്ട്.
ആക്ഷേപഹാസ്യ നാടകങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടിയ ബര്‍ണാഡ്ഷായും ഓസ്‌കാര്‍ വൈല്‍ഡിന്റെ അയല്‍ക്കാരന്‍ തന്നെ.. ഷാ വെസ്ലെ കോളേജിലും വൈല്‍ഡ് ട്രിനിറ്റികോളേജിലുമായാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.

Scroll To Top