Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ മുസ്ലീം സ്ത്രീകളെ പ്രാര്‍ഥനയില്‍ നിന്നും വിലക്കിയ സംഭവം വിവാദമാകുന്നു :സെക്യൂരിറ്റി കമ്പനി മാപ്പ് പറഞ്ഞു

ഡബ്ലിനില്‍ മുസ്ലീം സ്ത്രീകളെ പ്രാര്‍ഥനയില്‍ നിന്നും വിലക്കിയ സംഭവം വിവാദമാകുന്നു :സെക്യൂരിറ്റി കമ്പനി മാപ്പ് പറഞ്ഞു

ഡബ്ലിന്‍ : ഡബ്ലിന്‍ സിറ്റിയിലെ ഒരു പാര്‍ക്കില്‍ വെച്ച് നമസ്കാര സമയത്ത് പ്രാര്‍ഥന നടത്തുകയായിരുന്ന മുസ്ലീം വനിതകളെ പ്രാര്‍ഥനയില്‍ നിന്നും തടഞ്ഞ സംഭവം വിവാദമാവുന്നു .മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ നിഷേധമാണ് സംഭവമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു
തങ്ങളുടെ കീഴ്ജീവനക്കാരന്റെ ഇടപെടല്‍ മൂലം പബ്ലിക് പാര്‍ക്കില്‍ വച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന രണ്ടു മുസ്ലിം വനിതകളുടെ പ്രാര്‍ത്ഥനയ്ക്ക് തടസം വന്നതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്ന് മാന്‍ ഗാഡ് പ്ലസ് മാനേജിംഗ് ഡയരക്ടര്‍ ബില്‍ ബ്രൌണ്‍ മാധ്യമങ്ങളെ അറിയിച്ചു.

ഡബ്ലിന്‍ സിറ്റിയിലെ സുരക്ഷ സംഘടനയാണ് മാന്‍ ഗാഡ് പ്ലസ്. കുറ്റം ആരോപിക്കപ്പെട്ട ജീവനക്കാരനെ സസ്പന്റ് ചെയ്യാന്‍ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമാങ്ങലോട് പറഞ്ഞു.

muslimആഗസ്ത് 10നാണു പരാതിക്കാസ്പദമായ സംഭവം അരങ്ങേറിയത്. ഗ്രിഫിത്ത് പാര്‍ക്കില്‍ വച്ച് പ്രാര്‍ഥിക്കുകയായിരുന്ന രണ്ടു സ്ത്രീകളെ വാര്‍ഡന്‍ തടയുകയും ഇത് പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലമല്ലെന്നു പറയുകയും ചെയ്തു. സ്ത്രീകള്‍ പ്രാര്‍ത്ഥന നിര്‍ത്തി. അവരുടെ മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ഇതുവഴി വാര്‍ഡന്‍ ചെയ്തതെന്ന് സംഭവം റിപ്പോര്‍ട്ട്‌ ചെയ്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ സംഭവത്തിന് ശേഷം അവരില്‍ ഒരു സ്ത്രീ തങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരെ കുറിച്ച് മറ്റു വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അവരെ ബന്ധപ്പെടാനും അവരുമായി സംസാരിക്കാനും ഒരു ഉദ്യോഗസ്ഥനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവരോട് നേരിട്ട് മാപ്പ് ചോദിയ്ക്കാന്‍ വേണ്ടിയാണിത്.’ ബ്രൌണ്‍ പറഞ്ഞു.

അവരുടെ ഭാഗം കൂടി കേട്ടുകഴിഞ്ഞാലെ സംഭവം വ്യക്തമാവുകയുള്ളു എന്നും, തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ആള്‍ ജനങ്ങളോട് തെറ്റുകള്‍ കാട്ടുമ്പോള്‍ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്ദന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഗുരുതരാവസ്ഥ അയാള്‍ക്ക്‌ മനസിലായിട്ടുണ്ടാവില്ലെന്നും ബ്രൌണ്‍ പറഞ്ഞു.

ഡബ്ലിന്‍ സിറ്റിയിലെ പാര്‍ക്കുകളില്‍ 12പേരെയാണ് കരാരടിസ്ഥാനത്തില്‍ വര്ടന്മാരായി നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നുതവണയും ജോലിയില്‍ തുടരുന്ന ആളാണ്‌ കുറ്റാരോപിതനായ വാര്‍ഡന്‍. അയാളെ കുറിച്ച് ഇതിനു മുന്പ് യാതൊരു വിധ പരാതികളും ഉണ്ടായിട്ടില്ലെന്ന് ബ്രൌണ്‍ മാധ്യമങ്ങളെ അറിയിച്ചു.

‘ഇത് തികച്ചും അപ്രതീക്ഷിതമായ സംഭവമാണ്. ഇതേക്കുറിച് ചോദിച്ചപ്പോള്‍ വാര്‍ഡന്‍ അത്ഭുതപ്പെടുകയാനുണ്ടായത്. കമ്പനിയെ ഇത് ഇതു തരത്തില്‍ ബാധിക്കും എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. പൊതുജനം എങ്ങനെ പ്രതികരിക്കും എന്നാ കാര്യത്തിലും ആശങ്കയുണ്ട്.’ ബ്രൌണ്‍ പറഞ്ഞു.

അഞ്ഞൂറില്‍ പരം ജോലിക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന കമ്പനി എല്ലാവര്ക്കും വിദഗ്ധമായ പരിശീലനങ്ങളാണ് നല്‍കുന്നതെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്വേഷണങ്ങള്‍ നടത്തി നടപടി കൈക്കൊള്ളും എന്നും ബ്രൌണ്‍ പറഞ്ഞു.

Scroll To Top