Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ 700 തൊഴിലവസരങ്ങളുമായി ഡ്യൂയറ്റഷെ ബാങ്ക്

ഡബ്ലിനില്‍ 700 തൊഴിലവസരങ്ങളുമായി ഡ്യൂയറ്റഷെ ബാങ്ക്

ഡബ്ലിന്‍ : പുത്തന്‍ തൊഴിലവസരങ്ങളുമായി ഡ്യുയറ്റ്‌ഷെ ബാങ്ക് ഡബ്ലിനില്‍. 700ഓളം തൊഴിലവസരങ്ങളാണ് 2014ല്‍ ഡബ്ലിന്‍കാര്‍ക്ക് ലഭിക്കാന്‍പോകുന്നത്. അടുത്ത മൂന്നുവര്‍ഷം കൊണ്ട്തന്നെ ആളുകളെ റിക്രൂട്ട് ചെയ്യാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.
ഈസ്റ്റ്‌പോയിന്റ് ബിസിനസ് പാര്‍ക്കില്‍ ഒരുലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ ഓഫീസിനായി സ്ഥലം കണ്ടെത്തിയിരിക്കുകയാണ് കമ്പനി. 700ഓളം പുതിയ പൊസിഷനുകളിലേക്കാണ് ആളുകളെ റിക്രൂട്ട് നടത്തുന്നത്.
കമ്പനിയുടെ ഡബ്ലിനിലുള്ള രണ്ട് ഓഫീസുകളിലായി മുന്നൂറോളംപേരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഈ സംഖ്യയെ ആയിരമെന്നാക്കി വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. അയര്‍ലണ്ടിലെ സ്റ്റാഫുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഐറിഷ് സര്‍ക്കാരും ഈ പദ്ധതിയെ സ്വീകരിച്ചിരിക്കുകയാണ്. ഇത് ഐറിഷ് സാമ്പത്തികമേഖലയുടെ ഉന്നമനത്തിന് സഹായകമാകുമെന്ന് മന്ത്രി റിച്ചാര്‍ഡ് ബര്‍ടണ്‍ പറഞ്ഞു. തൊഴിലന്വേഷകരായ ആളുകള്‍ക്ക് കൂടുതല്‍ പ്രതീക്ഷയും കമ്പനി നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് തങ്ങള്‍ തിരയുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി ലോക്കല്‍ യൂനിവേഴ്‌സികളുമായും ബന്ധം സ്ഥാപിച്ചുകഴിഞ്ഞതായി ബാങ്ക് അറിയിച്ചു.

Scroll To Top