Monday December 05, 2016
Latest Updates

ഡബ്ലിനില്‍ ഹോളി ആഘോഷം മാര്‍ച്ച് 16 ന് ഞായറാഴ്ച്ച

ഡബ്ലിനില്‍ ഹോളി ആഘോഷം മാര്‍ച്ച് 16 ന് ഞായറാഴ്ച്ച

ഡബ്ലിന്‍ :പരമ്പരാഗത ഇന്ത്യന്‍ ഉത്സവമായ ഹോളി മാര്‍ച്ച് 16 ന് ഡബ്ലിനില്‍ വൈവിധ്യപൂര്‍ണ്ണമായ ചടങ്ങുകളോടെ ആഘോഷിക്കും.താലയിലെ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അരീനയില്‍ അടുത്ത ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ 6 വരെയാണ് ആഘോഷപരിപാടികള്‍.

പ്രമുഖ ഇന്ത്യന്‍ സംഘടനയായ യൂനിത്താസ് നേതൃത്വമെടുത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് കളേഴ്‌സിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ ,നൃത്യനൃത്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നിറം പൂശാനുള്ള ചായക്കൂട്ടുകള്‍ ആഘോഷസ്ഥലത്ത് ലഭ്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കുന്നതാണ്.ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

Scroll To Top