Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ സൈക്കിള്‍ യാത്ര കൂടുതല്‍ സുഗമമാകുന്നു

ഡബ്ലിനില്‍ സൈക്കിള്‍ യാത്ര കൂടുതല്‍ സുഗമമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സൈക്കിള്‍ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ നടപടി. ഡബ്ലിന്‍
സിറ്റി കൌണ്‍സിലാണ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സൈക്കിള്‍
യാത്രികര്‍ക്കായി പുതിയതായി നിര്‍മ്മിക്കുന്ന റോഡില്‍ സ്പീഡ് നിയന്ത്രണ ബമ്പുകള്‍
എടുത്തുകളയാന്‍ തീരുമാനിച്ചു. സ്പീഡ് നിയന്ത്രണ ബമ്പുകള്‍ക്ക് പകരം റാമ്പുകള്‍
ഉപയോഗിക്കാനാണ് അധികൃതരുടെ ശ്രമം. നെതര്‍ലണ്ടിലും മറ്റും റാമ്പുകളാണ് വേഗത
നിയന്ത്രണ ഉപാധിയായി ഉപയോഗിച്ച് വരുന്നത്.

സൈക്കിള്‍ യാത്രികര്‍ക്കായി സാന്റിമൗണ്ട് മുതല്‍ സട്ടന്‍ വരെയുള്ള റോഡിലാണ്
പരീക്ഷണാടിസ്ഥാനത്തില്‍ റാമ്പുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. 5
മില്യന്‍ യൂറോ ചെലവഴിച്ച് സൈക്കിള്‍ യാത്രികര്‍ക്കായി നിര്‍മ്മിക്കുന്ന പുതിയ
പാതയിലാണ് ഈ പരീക്ഷണം. സൈക്കിള്‍ യാത്രികരുടെ വേഗത
നിയന്ത്രിക്കുന്നതിനൊപ്പം വഴിയാത്രക്കാരെ സംരക്ഷിക്കുന്നതിനും കൂടിയാണ്
വേഗത നിയന്ത്രണ ഉപാധികള്‍ സ്ഥാപിക്കുന്നത്. ഡബ്ലിന്‍ കൌണ്‍സിലിലെ
കൌണ്‍സിലര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. സൈക്കിള്‍ യാത്രികര്‍ക്കായി മാത്രം
നിര്‍മ്മിക്കപ്പെടുന്ന ഈ പാതയില്‍ മോട്ടോര്‍ സൈക്കിളുകള്‍ അനുവദിക്കുകയില്ല

Scroll To Top