Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ സീറോ മലബാര്‍ സഭാദിനവും വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷവും 

ഡബ്ലിനില്‍ സീറോ മലബാര്‍ സഭാദിനവും വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷവും 

ഡബ്ലിന്‍:മാര്‍തോമാശ്ലീഹാ പകര്‍ന്ന വിശ്വാസപാരമ്പര്യത്തിന്റെ തീഷ്ണതയില്‍ ഡബ്ലിനിലെ സീറോമലബാര്‍ സഭാസമൂഹവും ദുക്‌റാന തിരുനാള്‍ ദിനമായ ജൂലൈ 3 ന് സഭാദിനമായി ആചരിക്കുന്നു. 

സഭാദിനം ആചരിക്കുന്ന ജൂലൈ 3 നു ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വോര്‍ഡ്‌സ് റിവര്‍വാലി സെന്റ് ഫിനിയന്‍സ് ദേവാലയത്തില്‍ ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നുമുള്ള സഭാവിശ്വാസികളും വിശുദ്ധ കുര്‍ബാനയ്ക്കായി ഒത്തുചേരും.

ഡബ്ലിന്‍ സീറോമലബാര്‍സഭ, ദുക്‌റാനതിരുനാള്‍ ജൂലൈ 6 ഞായറാഴ്ചയാണ് കൊണ്ടാടുന്നത്.അന്ന് 2.45 ന് ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍.

മാര്‍ത്തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, തോമസ്ലീഹയുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും മധ്യസ്ഥം തേടുവാനും, തിരുനാള്‍ ആഘോഷങ്ങളിലും സഭാദിന ആഘോഷത്തിലും പങ്കുകൊള്ളുവാനും ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ചാപ്ല്യന്‍മാരായ ഫാ.ജോസ് ഭരണിക്കുളങ്ങരയും,ഫാ.മനോജ് പൊന്‍കാട്ടിലും അറിയിച്ചു.  

Scroll To Top