Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ വീണ്ടും കഞ്ചാവ് വേട്ട; 25 ലക്ഷം യൂറോയുടെ കഞ്ചാവ് പിടിച്ചു

ഡബ്ലിനില്‍ വീണ്ടും കഞ്ചാവ് വേട്ട; 25 ലക്ഷം യൂറോയുടെ കഞ്ചാവ് പിടിച്ചു

ഡബ്ലിന്‍: ഗാര്‍ഡ ഡബ്ലിനില്‍ നിന്നും നിന്ന് കഞ്ചാവ് പിടിച്ചു. 2.5 മില്യന്‍ യൂറോ
വിലയുള്ള കഞ്ചാവാണ് പിടിച്ചത്. ഡബ്ലിനിലെ കൂലോക്കില്‍ നിന്നാണ് കഞ്ചാവ്
പിടിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂലോക്കിലെ ചില
വീടുകളില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു റെയ്ഡ്. സംഭവുമായി ബന്ധപ്പെട്ടു ഒരു
നാല്‍പ്പതുകാരന്‍ അറസ്റ്റിലായി. ഇയാളെ കൂലോക്ക് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം
ചെയ്തുവരുന്നു.

റെയ്ഡ് നടന്ന സ്ഥലങ്ങളില്‍ ഒരു വീട്ടില്‍ നിന്ന് 120 കിലോയോളം കഞ്ചാവ്
പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത കഞ്ചാവിന്റെ മൂല്യം
കണക്കാക്കാന്‍ ഗാര്‍ഡ അധികൃതര്‍ ശ്രമം തുടങ്ങി. പിടിച്ചെടുത്ത കഞ്ചാവിനു 2.5
മില്യന്‍ യൂറോ വിപണി മൂല്യം വരുമെന്നാണ് നിഗമനം.

എങ്കിലും കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ എന്ന് അധികൃതര്‍
പറഞ്ഞു. അറസ്റ്റിലായ യുവാവിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഗാര്‍ഡ
പുറത്തുവിട്ടിട്ടില്ല.

ഇയാളെ ചോദ്യം ചെയ്തതിനു ശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ പുരത്തുവിടൂ. ഡബ്ലിന്‍
നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് പിടിക്കുന്ന സംഭവങ്ങള്‍
സമീപകാലത്ത് വര്‍ധിച്ചിരിക്കുകയാണ്. ഗാര്‍ഡയുടെ പതിവ് പട്രോളിംഗിനിടെ ഒരു 34
കാരനില്‍ നിന്ന് 9 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഫെബ്രുവരി 24 നായിരുന്നു
ഈ കഞ്ചാവ് വേട്ട. അതിനു പിന്നാലെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും
കഞ്ചാവ് പിടികൂടിയിരിക്കുകയാണ്

Scroll To Top