Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ വീണ്ടും ആക്രമണം:ജനം ഭീതിയില്‍

ഡബ്ലിനില്‍ വീണ്ടും ആക്രമണം:ജനം ഭീതിയില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും ആക്രമണം. മോഷണശ്രമവുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നതെന്നാണ് ഗാര്‍ഡയുടെ വിലയിരുത്തല്‍. ആക്രമണത്തിനിരയായി റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന 41കാരനെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡബ്ലിനിലെ ടെംപിള്‍ ബാറിലുള്ള ഫിഷാംപിള്‍ തെരുവിലൂടെ പോകുമ്പോഴാണ് ആള്‍ക്കെതിരെ ആക്രമണം നടന്നതെന്നാണ് ഗാര്‍ഡ വിലയിരുത്തുന്നത്. ഇയാളുടെ പണം അപഹരിക്കപ്പെട്ടിട്ടുണ്ട്. മുഖത്തും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ചു. പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
തന്റെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആളാണ് ആക്രമണത്തിന് ഇരയായത്. രാത്രി രണ്ടുമണിയോടെ ഗാര്‍ഡ സംഭവസ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. സ്ഥലം കൂടുതല്‍ പരിശോധനകള്‍ക്കായി സീല്‍ ചെയ്തിരിക്കുകയാണ്. ഈ മേഖലകളില്‍ അക്രമം തുടരുന്ന സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ് ഗാര്‍ഡ.
ക്രിസ്റ്റ്ചര്‍ച്ച് പ്ലേസിനടുത്തുള്ള മറ്റൊരാളാണ് അക്രമി എന്ന് ഗാര്‍ഡ സംശയം പ്രകടിപ്പിച്ചു.

ഡബ്ലിനില്‍ കഴിഞ്ഞ ഏതാനം നാളുകളായി വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്.മിക്കപ്പോഴും നിരപരാധികളാണ് അക്രമികളുടെ കൈയ്യില്‍ പെടുന്നത്

Scroll To Top