Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ വീണ്ടും അക്രമണം ,വെടിവെപ്പ്

ഡബ്ലിനില്‍ വീണ്ടും അക്രമണം ,വെടിവെപ്പ്

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും ആക്രമണം. വാക്കേറ്റത്തെത്തുടര്‍ന്ന് അക്രമാസക്തരായ രണ്ട് യാത്രക്കാര്‍ ടാക്‌സി െ്രെഡവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ടാക്‌സി െ്രെഡവറുടെ കാലിനാണ് പരിക്കേറ്റത്.
ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ചാണ് 59കാരനായ ടാക്‌സി െ്രെഡവറുടെ വണ്ടിയില്‍ രണ്ടു യാത്രക്കാരും കയറിയത്. ഇവര്‍ സിറ്റിയുടെ വടക്കു ഭാഗത്തുവരുന്ന ഫിംഗ്ലസിലേക്കാണ് പോകേണ്ടതെന്ന് പറഞ്ഞായിരുന്നു വണ്ടി പിടിച്ചത്. എന്നാല്‍ ഡണ്‍സോളി െ്രെഡവ് ഹൗസ് എസ്‌റ്റേറ്റിനു അടുത്തെത്തിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമാരംഭിക്കുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ തോക്കെടുത്ത് ടാക്‌സി െ്രെഡവര്‍ക്കുനേരെ നിറയൊഴിക്കുകയും ചെയ്തു. രണ്ടു വട്ടം കാലിന് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ എത്രവട്ടം വെടിയുതിര്‍ത്തിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും എന്നാല്‍ െ്രെഡവറുടെ കാലുകളില്‍ രണ്ട് വെടിയുണ്ടകള്‍ തറഞ്ഞിട്ടുണ്ടായിരുന്നെന്നും ഗാര്‍ഡ പറഞ്ഞു.
പരിക്കേറ്റയാളെ ബ്ലഞ്ചാഡ്‌സ്ടൗണിലെ കൊണോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ജീവന് അപകടമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ടാക്‌സി െ്രെഡവര്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണെന്നാണ് ഗാര്‍ഡയുടെ പ്രാധമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ഗാര്‍ഡ ടാക്‌സി െ്രെഡവറെ ചോദ്യംചെയ്‌തെങ്കിലും വാക്കേറ്റത്തെ കുറിച്ച് വ്യക്തമായ അറിവുകളൊന്നും ഇല്ല. ഇക്കാര്യങ്ങള്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്.
രണ്ടുപേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ ഗാര്‍ഡ ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു. ദൃക്‌സാക്ഷികള്‍ പറയുന്നത് വെടിയുതിര്‍ത്തതിനു ശേഷം അക്രമികള്‍ ഇവിടെനിന്നും ഓടിമാറുകയായിരുന്നുവെന്നാണ്.
ഏതുതരം തോക്കുപയോഗിച്ചാണ് വെടിയുതിര്‍ത്തത് എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണകളൊന്നും തന്നെ ഗാര്‍ഡയ്ക്കില്ല. സംഭവസ്ഥലം കൂടുതല്‍ പരിശോധനകള്‍ക്കായി ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്.

Scroll To Top