Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ വീടുകള്‍ കൂട്ടമായി കൊള്ളയടിക്കപ്പെട്ടു:കള്ളന്മാരെ പ്രതീക്ഷിച്ചു കൊള്ളാന്‍ നോര്‍ത്ത് ഡബ്ലിനിലെ ജനങ്ങള്‍ക്ക് ഗാര്‍ഡയുടെ മുന്നറിയിപ്പ് !

ഡബ്ലിനില്‍ വീടുകള്‍ കൂട്ടമായി കൊള്ളയടിക്കപ്പെട്ടു:കള്ളന്മാരെ പ്രതീക്ഷിച്ചു കൊള്ളാന്‍ നോര്‍ത്ത് ഡബ്ലിനിലെ ജനങ്ങള്‍ക്ക് ഗാര്‍ഡയുടെ മുന്നറിയിപ്പ് !

ഡബ്ലിന്‍ : ഡബ്ലിനില്‍ കൂട്ടക്കൊള്ള. അയര്‍ലണ്ടിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുറത്തുപോയവരുടെ വീടുകളാണ് കൊള്ളയടിക്കപ്പെട്ടത്. ഡബ്ലിനിലെ ആരാധകര്‍ കുടിച്ചും രസിച്ചും പുറത്താഘോഷിക്കുമ്പോള്‍ അവരുടെ വീടുകളില്‍ വന്‍ മോഷണം അരങ്ങേറിക്കൊണ്ടിരിക്കുകയായിരുന്നു.

ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടന്ന ദിവസവും ,ആര്‍തര്‍സ് ഡേ വൈകുന്നേരവുമാണ് ഡബ്ലിനെ ഞെട്ടിച്ച കൂട്ട കൊള്ളയടി നടന്നത് , മോഷണം നടന്ന വാഹനങ്ങളിലും വീടുകളിലും ഗാര്‍ഡ അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.
ഉടമസ്ഥര്‍ പുറത്തായിരിക്കും എന്ന് ഉറപ്പു വരുത്തിയതിന് ശേഷം തന്നെയാണ് മോഷ്ടാക്കള്‍ വീടുകളില്‍ കയറിയതെന്ന് ഗാര്‍ഡ പറഞ്ഞു.
നോര്‍ത്ത് ഡബ്ലിനിലെ റാഹെനിയിലുള്ള വുഡ്‌ബൈന്‍ എസ്‌റ്റേറ്റിലെ ഒരു വരിയിലുള്ള മുഴുവന്‍ വീടുകളും മോഷണത്തിന് പാത്രമാക്കപ്പെട്ടിട്ടുണ്ട്. മോഷ്ടാക്കള്‍ കോളനിയില്‍ കറങ്ങിനടക്കുകയായിരുന്നുവെന്നും ഉടമസ്ഥര്‍ എല്ലാവരും പുറത്തുപോയി എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇവര്‍ വീടുകള്‍ക്കുള്ളില്‍ കയറി മോഷ്ടിച്ചതെനാനാണ് ഗാര്‍ഡയുടെ നിഗമനം.
ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും വീടുകളില്‍ ഇല്ലാതിരിക്കുക എന്ന അനുകൂല സാഹചര്യം കിട്ടിയതിനാലാവാം കൊള്ളക്കാര്‍ ഇന്നേദിവസം തിരഞ്ഞെടുത്ത് കാത്തിരുന്നതെന്നും സംശയിക്കുന്നതായും ഗാര്‍ഡ പറഞ്ഞു.
സ്വന്തം വീട് കൊള്ളയടിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ഉണ്ടായതിനേക്കാള്‍ ഞെട്ടലാണ് ഇവര്‍ കൂട്ടത്തോടെ കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നറിഞ്ഞ ജനങ്ങള്‍ക്കുണ്ടായത്.
ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ജനങ്ങള്‍ക്ക് ആഴ്ച്ചകള്‍ക്കുമുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റെസിഡന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.
തലസ്ഥാന നഗരിയിലുള്ള ഡൊനാഗ്മെഡ്, കൂലോക്, ഫിബ്‌സ്‌ബോറോ, ക്ലെയര്‍ഹാള്‍ തുടങ്ങിയ പ്രദേശങ്ങളൊക്കെ മോഷ്ടാക്കള്‍ ലക്ഷ്യം വച്ചിരുന്നതായി ഗാര്‍ഡ അറിയിച്ചു.

ഇവിടങ്ങളിലെ ഓരോ വീടുകളെ പറ്റിയും കള്ളന്മാര്‍ കൃത്യമായ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ,താമസക്കാര്‍ മോഷ്ട്ടാക്കള്‍ക്കെതിരെ ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങളും ,ജാഗ്രതയും പുലര്‍ത്തണമെന്നും ഗാര്‍ഡ അറിയിച്ചു .ഈ പ്രദേശങ്ങളില്‍ ഗാര്‍ഡയും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി കഴിഞ്ഞു

മോഷണം ഡബ്ലിനിലെ ഉത്സവ ആരാധകരെ ലക്ഷ്യമിട്ടിതില്‍ നോര്‍ത്ത് ഡബ്ലിനിലെ ഫിയന്ന ഫെയില്‍ കൗണ്‍സിലര്‍ ടോം ബ്രാബ്‌സോണ്‍ വിഷമം രേഖപ്പെടുത്തി. ആഘോഷങ്ങളുടെ വാരാന്ട്യത്തില്‍ ഇത്തരത്തില്‍ കൊള്ള നടത്തിയത് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത്തരത്തില്‍ മോഷണങ്ങള്‍ പലതവണയായി ആവര്‍ത്തികപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അലന്‍ ഷറ്റര്‍ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top