Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ വിമാനം ഇറക്കുന്നതിനിടെ വന്ന ആശയക്കുഴപ്പം: 8പേര്‍ക്ക് പരിക്ക്

ഡബ്ലിനില്‍ വിമാനം ഇറക്കുന്നതിനിടെ വന്ന ആശയക്കുഴപ്പം: 8പേര്‍ക്ക് പരിക്ക്

ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ ചില യാത്രക്കാരെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം താഴേക്ക് പറക്കുമ്പോള്‍ വന്ന സംശയങ്ങളാണ് പരിക്കുകള്‍ക്ക് കാരണമായത്.

ന്യൂയോര്‍ക്കില്‍ നിന്നും വരികയായിരുന്ന ബോയിംഗ് 757 വിമാനം പെട്ടെന്ന് ഡബ്ലിന്‍ വിമാനത്താവളത്തിലേക്ക് ഇറക്കിയാതാണ് യാത്രക്കാരെ അപകടത്തിലാക്കിയത്. എന്നാല്‍ വിമാനം സുരക്ഷിതമായി രാവിലെ 7മണിയോടെ തന്നെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.
തലയിലേറ്റ ഒരു മുറിവോടെ പ്രായമായ ഒരാളെയും ചെറിയ പരിക്കുകളോടെ മറ്റു ചില യാത്രക്കാരെയും ചികിത്സയ്ക്ക് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്.
വിമാനം ഇറങ്ങുമ്പോള്‍ വന്ന സംശയങ്ങളാണ് ചെറിയ അപകടം വരുത്തിവച്ചതെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള അറിയിപ്പ് നല്‍കിയിരുന്നതായും യുനൈറ്റഡ് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
129 യാത്രക്കാരെയും 8 സ്റ്റാഫിനെയും വഹിച്ച് വിമാനം സുരക്ഷിതമായിതന്നെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഒരു യാത്രക്കാരനെ മെഡിക്കല്‍ എമര്‍ജന്‍സി ആഴശ്യത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റ് ഏഴ് യാത്രക്കാര്‍ക്ക് ചികിത്സ നനല്‍കിയതായും വക്താവ് പറഞ്ഞു.
റണ്‍വേയില്‍ വിമാനത്തിന് യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും മെഡിക്കല്‍ എമര്‍ജന്‍സി സഹായത്തിനായി തയ്യാറായിരുന്നതായും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു.
അപകടമുണ്ടാക്കിയ സാഹചര്യത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് യുനൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

Scroll To Top