Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ വിദ്യാരംഭം :കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം  പകരും

ഡബ്ലിനില്‍ വിദ്യാരംഭം :കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം  പകരും

ഡബ്ലിന്‍:കലാസാംസ്‌കാരിക സംഘടനായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ ഒക്ടോബര്‍ 3 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ലൂക്കന്‍ യൂറേഷ്യ ഹാളില്‍ വിദ്യാരംഭം നടത്തപ്പെടുന്നു. 

പ്രശസ്ത കവിയും സിനിമാസീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ഇത്തവണ വിദ്യാരംഭദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്നത്. ആവേശകരവും അര്‍ത്ഥസംപുഷ്ട്ടവും തീവൃത നിഴലിക്കുന്നതുമായ ഒട്ടേറെ കവിതകള്‍ കൊണ്ട് ഒരുകാലത്ത്മലയാളികളെ പ്രത്യേകിച്ച് യുവാക്കളെ ഹരം കൊള്ളിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സാന്നിധ്യം വിദ്യാരംഭ ദിനത്തില്‍ അയര്‍ലണ്ടിലെ മലയാളി കുരുന്നുകള്‍ക്ക് അനുഗ്രഹമായിരിക്കും. 

എഴുപതോളം സിനിമകളിലും അനേകം സീരിയലുകളിലും അഭിനയിച്ച് സുപരിചിതനായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം സംവദിക്കുവാനും, കവിയരങ്ങില്‍ പങ്കെടുക്കുവാനുമുള്ള അവസരം അയര്‍ലണ്ടിലെ മലയാളികള്‍ ലഭിക്കും. 

ജൂണിയര്‍, ലിവിംഗ് സര്‍ട്ട്, ഡിഗ്രി പരീക്ഷകളില്‍ ഉയര്‍ന്നമാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് മലയാളം പ്രത്യേകം രൂപകല്‍പന ചെയ്ത മൊമെന്റൊ നല്‍കി വിദ്യാരംഭദിനത്തില്‍ അനുമോദിക്കുന്നു. ജൂനിയര്‍ സര്‍ട്ടിന് കുറഞ്ഞത് 7 വിഷയങ്ങളില്‍ എ ഗ്രേഡും, ലിവിംഗ് സര്‍ട്ടിന് 500 ഉം അതിലധികവും പോയിന്റും ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് ഹോണേഴ്‌സും കരസ്ഥമാക്കിയ കുട്ടികളെയാണ് മൊമെന്റോ നല്‍കി അനുമോദിക്കുന്നത്. പരീക്ഷാഫലം വരുമ്പോള്‍ അര്‍ഹരായ കുട്ടികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം അപേക്ഷിക്കേണ്ടതാണ്.കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച കുട്ടികള്‍ക്കും ഈ വര്‍ഷത്തെ ചടങ്ങില്‍ മൊമെന്റോ നല്‍കി അനുമോദിക്കുന്നതാണ്.

ആദ്യാക്ഷരം കുറിക്കാനൊരുങ്ങുന്ന കുരുന്നുകളുടെ മാതാപിതാക്കള്‍ സംഘാടകരെ ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ (ഫീസ് ഉണ്ടായിരിക്കുന്നതാണ്) നടത്തേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സിനോ തുരുത്തേല്‍ 0894569000
ജോബി സ്‌കറിയ 0857184293
കിരണ്‍ ബാബു 0872160733
വി.ഡി രാജന്‍ 0870573885
പ്രദീപ് ചന്ദ്രന്‍ 0871390007

Scroll To Top