Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ വാടക വീടുകള്‍ കിട്ടാനില്ല ;വാടക കുതിച്ചുയരുന്നു

ഡബ്ലിനില്‍ വാടക വീടുകള്‍ കിട്ടാനില്ല ;വാടക കുതിച്ചുയരുന്നു

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തില്‍ വാടക വീടുകള്‍ കിട്ടാക്കനിയാവുന്നു.മലയാളികള്‍ അടക്കം ഒട്ടേറെപ്പേരാണ് വാടക വീടുകള്‍ക്കായി ഓടിനടക്കുന്നത്.നവംബര്‍ 1വരെയുള്ള ഒരു മാസത്തെ കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ ആകെ 1500 വീടുകള്‍മാത്രമാണ് വാടകയ്ക്ക് കൊടുക്കാനായി ഡാഫ്റ്റ് അടക്കമുള്ള എല്ലാ എജന്‍ സികളിലുമായി പരസ്യങ്ങള്‍ വന്നത്.. നാലുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതേ സ്ഥാനത്ത് 6700 പ്രോപര്‍ട്ടികള്‍ ആണുണ്ടായിരുന്നത്.

ഒക്‌റ്റോബര്‍ മാസത്തിലും വാടക നിരക്കില്‍ ഡബ്ലിനില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്.ഡബ്ലിനില്‍ ഒരു വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് വീട്ടുവാടകയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ വര്‍ദ്ധനവ് ഡബ്ലിനില്‍ മാത്രമല്ല പുറത്തേക്കുകൂടി വ്യാപിച്ചിട്ടുമുണ്ട്.
ദേശിയ വാടകനിലവാരം അനുസരിച്ചുള്ള വിലയില്‍ നിന്നും കഴിഞ്ഞതവണ 4.2ശതമാനം വര്‍ദ്ധനവായിരുന്നു ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ അത് 4.2 എന്നുള്ളതില്‍ നിന്ന് 4.8ശതമാനം എന്നായി വര്‍ദ്ധിച്ചിരിക്കുകയാണ്.
വാടക വര്‍ദ്ധനവ് ഗുരുതരമായി ബാധിച്ചിരിക്കുന്നത് ഡബ്ലിനെയാണെന്നാണ് ഡാഫ്റ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡബ്ലിനെ അപേക്ഷിച്ച് മറ്റു പ്രദേശങ്ങളില്‍ 0.9 മുതല്‍ 1.8 ശതമാനം വരെയാണ് വര്‍ദ്ധനവ് ഉണ്ടാവാറുള്ളത്. 824 യൂറോയാണ് ഇപ്പോള്‍ ദേശീയ തലത്തിലുള്ള വാടകയായി കണക്കാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ 7.6ശതമാനത്തോളം വര്‍ദ്ധനവാണ് ഇത്തവണ ഡബ്ലിനില്‍ മാത്രം ഉണ്ടായിരിക്കുന്നത്.
ഡബ്ലിനില്‍ 1152യൂറോയും കോര്‍ക്കില്‍ 831യൂറോയും ഗാല്‍വേയില്‍816യൂറോയും ലിമറിക്കില്‍ 662യൂറോയും വാട്ടര്‍ഫോര്‍ഡ് 601യൂറോയും ആണ് ഇപ്പോഴത്തെ വാടകനിലവാരം. ഇതില്‍ വാട്ടര്‍ ഫോര്‍ഡില്‍ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വാട്ടര്‍ഫോര്‍ഡില്‍ മാത്രം 1.6ശതമാനം വിലയിടിവാണ് ഉണ്ടായിരിക്കുന്നത്.
സിറ്റിക്ക് പുറത്ത് ലെയിന്‍സ്റ്ററില്‍ 2.7ശതമാനവും കൊണാട്ട് അള്‍സ്റ്ററില്‍ 0.9ശതമാനവും വര്‍ദ്ധനവ് ഉണ്ടെങ്കിലും മണ്‍സ്റ്ററില്‍ മുന്നേപോലെ തന്നെ തുടരുകയാണ്.
നാമയടക്കമുള്ള ഏജന്‍സികള്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വച്ചതും ,വാടക കൂടിയേക്കാംഎന്ന ധാരണയില്‍ ഉടമകള്‍ വീട് വാടകയ്ക്ക് വയ്ക്കാത്തതുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.like-and-share

Scroll To Top