Monday December 05, 2016
Latest Updates

ഡബ്ലിനില്‍ മൈക്രോസോഫ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരം വരുന്നു; ഒപ്പം 200 പേര്‍ക്ക് തൊഴില്‍ അവസരവും 

ഡബ്ലിനില്‍ മൈക്രോസോഫ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരം വരുന്നു; ഒപ്പം 200 പേര്‍ക്ക് തൊഴില്‍ അവസരവും 

ഡബ്ലിന്‍: മൈക്രോസോഫ്റ്റ് തങ്ങളുടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഡബ്ലിനില്‍ പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കും. കൂടാതെ 200 പേരെ പുതിയതായി ജോലിക്ക് നിയമിക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചു. 

പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് അനുമതി തേടി മൈക്രോസോഫ്റ്റ് ഡണ്‍ലേരി കൌണ്‍സിലില്‍ അപേക്ഷ നല്‍കി. 35,000 സ്‌ക്വയര്‍ മീറ്ററിലാണ് പുതിയ കെട്ടിടം വരുന്നത്. പുതിയ ജീവനക്കാരെ കൂടി നിയമിക്കുന്നതോടെ കമ്പനിയുടെ യൂറോപ്യന്‍ ആസ്ഥാന മന്ദിരത്തിലെ ജീവനക്കാരുടെ എണ്ണം 2,200 ആയി വര്‍ദ്ധിക്കും. 

നാലോ, അഞ്ചോ നിലയുള്ള ആസ്ഥാന മന്ദിരമാകും മൈക്രോസോഫ്റ്റ് നിര്‍മ്മിക്കുക. പുറത്ത് 558 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവും 24 ബൈക്കുകളും 220 സൈക്കിളുകളും പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവുമുണ്ടാകും. ജീവനക്കാര്‍ക്കായി ജിമ്മും വിനോദ കേന്ദ്രങ്ങളും ഉണ്ടാകും. ഈ വര്‍ഷം അവസാനം നിര്‍മ്മാണം തുടങ്ങുന്ന ആസ്ഥാന മന്ദിരം രണ്ട് വര്‍ഷത്തിനകം പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകും.

Scroll To Top