Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ മൂടല്‍മഞ്ഞ്,കനത്ത മഴ,വെള്ളപ്പൊക്കത്തിന് സാധ്യത 

ഡബ്ലിനില്‍ മൂടല്‍മഞ്ഞ്,കനത്ത മഴ,വെള്ളപ്പൊക്കത്തിന് സാധ്യത 

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലും നഗരത്തിന്റെ സമീപ പ്രദേശങ്ങളിലും പലയിടത്തും മൂടല്‍ മഞ്ഞ് രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.ഡബ്ലിനിലെ തീരപ്രദേശങ്ങളിലാണ് മൂടല്‍ മഞ്ഞു പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചതാണ് ഇക്കാര്യം.

ചില പ്രത്യേക സമയങ്ങളില്‍ മാത്രമാണ് ഈ പ്രതിഭാസമെന്നും എപ്പോഴാണ് മൂടല്‍ മഞ്ഞു പ്രത്യക്ഷപ്പെടുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രം പറയുന്നു. അപ്രതീക്ഷിതമായി ഡബ്ലിനില്‍ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ നിരവധി പേര്‍ ട്വിറ്ററിലും മറ്റും ഇക്കാര്യം ട്വീറ്റ് ചെയ്തു. അതേസമയം മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെടുന്നത് അത്ര അസാധാരണ കാര്യമല്ലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. കടലിലും മറ്റും യാത്ര ചെയ്തിരുന്നവര്‍ക്ക് മൂടല്‍മഞ്ഞ് യാത്രാ തടസം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ഇന്ന് രാജ്യത്തൊട്ടാകെ കനത്തമഴയുണ്ടാവും എന്നും മെറ്റ് ഏറാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.പല കൌണ്ടികളിലും രാവിലെ തന്നെ മഴ ശക്തമായി പെയ്തു തുടങ്ങിയിട്ടുണ്ട്.ഡബ്ലിന്‍ നഗരത്തില്‍ ഇടിയയോടും മിന്നലോടും കൂടിയാണ് മഴ പെയ്യുന്നത്.

രാജ്യത്തൊട്ടാകെ എല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മിക്ക തീര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വാഹനമോടിയ്ക്കുന്നവര്‍ മുന്‍കരുലെടുക്കണമെന്നും ഗാര്‍ഡ റോഡ് സുരക്ഷ വിഭാഗം മുന്നറിയിപ്പ് നല്‍കി.നാളെയും കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ല 

താപനില പക്ഷെ 23 ഡിഗ്രിയില്‍ തുടര്‍ന്നേയ്ക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Scroll To Top