Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് നേരെയും വംശീയ ആക്രമണം,പന്നിയിറച്ചി ഒട്ടിച്ചു പ്രതിഷേധം !

ഡബ്ലിനില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് നേരെയും വംശീയ ആക്രമണം,പന്നിയിറച്ചി ഒട്ടിച്ചു പ്രതിഷേധം !

ഡബ്ലിന്‍: അയര്‍ലണ്ടിലെ ബ്ലാഞ്ചസ്‌ടൌണില്‍ ലോക്കല്‍ ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് നേരെയും വംശീയ ആക്രമണം. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് സ്ഥാനാര്‍ത്ഥി മെമെറ്റ് ഉലുദാഗ് എന്ന സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് നേരെയാണ് വംശീയ ആക്രമണം ഉണ്ടായത്. ഉലുഗാദിന്റെ പോസ്റ്ററില്‍ പന്നിയിറച്ചി ഒട്ടിച്ചു വയ്ക്കുകയായിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്ന് സ്ഥാനാര്‍ത്ഥി ഉലുഗാദ് പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ വംശീയമായ അധിക്ഷേപം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

താനൊരു മുസ്ലീം മത വിശ്വാസി എന്ന നിലയില്‍ പന്നിയിറച്ചി തന്റെ വിശ്വാസത്തിനു എതിരാണ്. അതുകൊണ്ട് തന്നെ പോസ്റ്ററുകളില്‍ പന്നിയിറച്ചി ഒട്ടിച്ചു വച്ചത് ശരിയായ നടപടി അല്ലെന്ന് ഉലുഗാദ് പ്രതികരിച്ചു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി അപമാനിക്കപ്പെട്ട പോസ്റ്ററുകളുടെ ചിത്രം പകര്‍ത്തിയതായും ഉലുഗാദ് വ്യക്തമാക്കി. ഡബ്ലിന്‍ 15 ലാണ് ഉലുഗാദ് മത്സരിക്കുന്നത് . വിവിധ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ വിവിധ മത വിശ്വാസക്കാരെ ഒരുപോലെ ഉള്‍ക്കൊള്ളുന്ന സ്ഥലമാണ് ഡബ്ലിന്‍ 15. 

ഇത്തരത്തില്‍ വിവിധ മതവിശ്വാസക്കാരെ ഒരേപോലെ ഉള്‍ക്കൊള്ളാന്‍ വിശാലമാനസ്‌കതയുള്ള ഡബ്ലിനില്‍ തന്റെ പോസ്റ്ററുകള്‍ക്കെതിരെയുള്ള വംശീയ ആക്രണം. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള അധിക്ഷേപമാണെന്ന് ഉലുഗാദ് പറഞ്ഞു. കഴിഞ്ഞ ആറ് ആഴ്ചയായി താന്‍ ഡബ്ലിന്‍ 15 ല്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും വോട്ടര്‍മാരില്‍ നിന്ന് തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് പൗരത്വം നേടിയ ഉലുഗാദ് ടര്‍ക്കിയില്‍ നിന്ന് അയര്‍ലണ്ടില്‍ കുടിയേറിയ ആളാണ്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

Scroll To Top