Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ മാരത്തോണ്‍ ഓട്ടക്കാരന്‍ മത്സരത്തിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചു

ഡബ്ലിനില്‍ മാരത്തോണ്‍ ഓട്ടക്കാരന്‍ മത്സരത്തിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചു

ഡബ്ലിന്‍ :ഡബ്ലിനില്‍ നടന്ന എയര്‍ട്രിസിറ്റി മാരത്തോണില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഓട്ടക്കാരന്‍ മത്സരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു .

ഫിനിക്‌സ് പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് മുന്‍പ് 11 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന സ്ഥലത്ത് വെച്ചു കുഴഞ്ഞു വീണ കായിക താരത്തെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല .

നാല്‍പ്പത് വയസുകാരനായ ഓട്ടക്കാരന്റെ പേര് സംഘാടകര്‍ വെളിപ്പെടുത്തിയില്ല .കായികതാരത്തിന്റെ നിര്യാണത്തില്‍ സംഘാടകര്‍ അനുശോചനം അറിയിച്ചു .

7500 ലധികം പേരാണ് ഇന്നത്തെ മത്സരത്തില്‍ പങ്കെടുത്തത്

Scroll To Top