Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ മാത്രം 40 വര്‍ഷത്തിനിടെ പുരോഹിതര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ 100 കവിഞ്ഞു

ഡബ്ലിനില്‍ മാത്രം 40 വര്‍ഷത്തിനിടെ പുരോഹിതര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ 100 കവിഞ്ഞു

ഡബ്ലിന്‍: ഡബ്ലിന്‍ അതിരൂപതയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ലൈംഗികാരോപണ വിധേയരായ കത്തോലിക്ക പുരോഹിതരുടെ എണ്ണം 100 കവിഞ്ഞു. ഡബ്ലിന്‍ അതിരൂപതയില്‍ നിന്ന് മാത്രമാണ് ഇത്രയും അധികം പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. പുരോഹിതരുടെ ലൈംഗികപീഡനത്തില്‍ നിന്ന് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ദേശീയ സമിതിയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

ഡബ്ലിന്‍ അതിരൂപതയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ 101 പുരോഹിതര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 1975 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക പീഡനങ്ങളുടെ കണക്കാണ് സമിതി പ്രസിദ്ധീകരിച്ചത്. ഈ പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്കിയതിലൂടെ സഭ ഇതിനകം 20 മില്യന്‍ യൂറോ ചെലവഴിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതില്‍ 14 മില്യന്‍ യൂറോ ഇരകള്‍ക്ക് നല്കിയ നഷ്ടപരിഹാരവും 6.4 മില്യന്‍ യൂറോ നിയമ നടപടികള്‍ക്കുമാണ് ചെലവഴിച്ചത്. നാല് പതിറ്റാണ്ടിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 101 പരാതികളില്‍ അവസാന മൂന്നെണ്ണം കഴിഞ്ഞ വര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ 40 ഓളം പരാതികള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ഉണ്ടായത്.പുരോഹിതര്‍ക്കെതിരെ ഇതുവരെ ഉയര്‍ന്ന പരാതികളില്‍ വിരലില്‍ എണ്ണാവുന്ന പരാതികളില്‍മാത്രമാണ് പുരോഹിതര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. 1975 മുതല്‍ 101പുരോഹിതര്‍ക്കെതിരെ പരാതി ഉയര്‍ന്നതില്‍ 49 പേര്‍ മരണമടഞ്ഞു, 34 പേര്‍ ഇപ്പോഴും വൈദികരായി തുടരുന്നു, 18 ഓളം പേര്‍ വൈദികവൃത്തി ഉപേക്ഷിച്ച് പോയി.

ആരോപണം ഉന്നയിക്കുന്നതില്‍ പലതും വ്യക്തിപരമായ ലാഭം വെച്ചുള്ളതാണെന്ന് പിന്നീട് കണ്ടെത്തിയാലും ,ആരോപണം തുടരുകയും ഈ കണക്കില്‍ പെടുകയും ചെയ്തിട്ടുണ്ട്.എന്തായാലും പുരോഹിതര്‍ക്കെതിരെയുള്ള ലൈംഗീകാരോപണം സഭാധികാരികളോടുള്ള ചില വിശ്വാസികളുടെ ആല്‍മാര്‍ഥത കുറയാനും, പൗരൊഹിത്യത്തിലേയ്ക്കുള്ള പ്രവേശനം കുറയാനും ഇടവരുത്തുകയും ചെയ്തിട്ടുണ്ടെന്ന് അതിരൂപതാ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട

Scroll To Top