Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ മലയാളി യുവാവിനെ വീട് കൈയ്യേറി അക്രമിച്ചു 

ഡബ്ലിനില്‍ മലയാളി യുവാവിനെ വീട് കൈയ്യേറി അക്രമിച്ചു 

ഡബ്ലിന്‍ :ഡബ്ലിന്‍ റ്റൈറല്‍സ് ടൌണില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മലയാളി യുവാവിനെ ബ്ലാച്ചസ്‌ടൌണ്‍ കൊളോണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് നാല് മണിയോടെ റ്റൈറല്‍സ് ടൌണ്‍ കുറാഹാള്‍ ക്രസന്റ് അപ്പാര്‍റ്റ് മെന്റിലായിരുന്നു സംഭവം. യുവാവിന്റെ വീടിനു മുന്‍പില്‍ ഇതേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഒരാള്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് കണ്ട് ,കാര്‍ അവിടെ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട മലയാളിയോട് ഉടന്‍ മാറ്റാം എന്ന് പറഞ്ഞെങ്കിലും അല്‍പ്പസമയം കഴിഞ്ഞ് ഒരു സംഘം ആള്‍ക്കാരുമായി വന്ന് വീട്ടില്‍ നിന്നും വിളിച്ചിറക്കി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

മലയാളി യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ഇവര്‍ അദ്ദേഹത്തിന്റെ കാറും തകര്‍ത്തു.റൊമേനിയന്‍ വംശജരായ ഒരു സംഘമാണ് അക്രമസംഘത്തില്‍ ഉണ്ടായിരുന്നത്.

ഈ മേഖലയില്‍ മലയാളികള്‍ക്ക് ഏതിരെ മുന്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.ഗാര്‍ഡയില്‍ പരാതിപ്പെട്ടാലും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍’ഐറിഷ് മലയാളി’യോട് പറഞ്ഞു.

സംഭവം അറിഞ്ഞെത്തിയ ഗാര്‍ഡ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി കേസെടുത്തിട്ടുണ്ട്.

Scroll To Top