Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ മയക്കുമരുന്ന് നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി,സാങ്കേതിക സഹായം ചൈനീസ് വക !

ഡബ്ലിനില്‍ മയക്കുമരുന്ന് നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി,സാങ്കേതിക സഹായം ചൈനീസ് വക !

ഡബ്ലിന്‍: ഡബ്ലിനില്‍ മയക്കുമരുന്ന് നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി. മയക്കുമരുന്ന് നിര്‍മ്മാണത്തിനുള്ള നിരവധി മെഷീനറികളും കണ്ടെത്തി.ഏകദേശം 500,000 യൂറോ വില വരുന്ന ഉപകരണങ്ങളാണ് കണ്ടെത്തിയത്. ചൈനീസ് കെമിസ്റ്റുകളാണ് മരുന്ന് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. സ്റ്റിറോയിഡ് ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിന്റെ നേതാവ് ഗരെത് ക്വിന്റെ നേതൃത്വത്തിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ ചെറിയ ഡ്രോണ്‍ വിമാനങ്ങളില്‍ ജയിലിനുള്ളില്‍ മയക്കുമരുന്ന് എത്തിച്ചതിനു പിന്നിലും ഈ സംഘമാണെന്നാണ് സൂചന. 

ഈ വര്‍ഷം ജൂലൈയിലാണ് ഈ മയക്കുമരുന്ന് നിര്‍മ്മാണ ഫാക്ടറി കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിന്‍വശത്തെ മുറിയിലാണ് മയക്കുമരുന്ന് നിര്‍മ്മാണം നടന്നിരുന്നത്. അതിനും ഒരു മാസം മുമ്പാണ് ജയിലേക്കുള്ള മയക്കുമരുന്ന് കടത്ത് പിടികൂടിയത്. സിമ്മോസ് എന്ന മരുന്നാണ് കടത്തിയത്. ക്വിന്റെ ജയിലിലുള്ള സഹോദരന്‍ ഇയാന് വേണ്ടിയാണ് ഇവര മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ക്വിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ക്ലൊണ്ടാല്‍ക്കിനില്‍ നിന്നുള്ള രണ്ടു സഹോദരങ്ങളും പ്രവര്‍ത്തിക്കുന്നതായാണ് ഗാര്‍ഡയുടെ അന്വേഷണത്തില്‍ വ്യക്തമായത്. സഹോദരങ്ങളില്‍ ഒരാള്‍ ഹെറോയിന്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ്. നിയമപരമായ കാരണങ്ങളാല്‍ ഇയാളുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി. 

ബാരി ഡോനെലി എന്ന താല സ്വദേശിയാണ് അറസ്റ്റിലായ മറ്റൊരാള്‍. 2011 ല്‍ നടന്ന മറ്റൊരു മയക്കുമരുന്ന് വേട്ടയില്‍ ഇയാള്‍ ഗരെത്തിനൊപ്പം അറസ്റ്റിലായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ക്രംലിനില്‍ മയക്കുമരുന്ന് നിര്‍മ്മാണ ഫാക്ടറി തുടങ്ങിയത്. ക്രംലിന്‍ ഫാക്ടറിയില്‍ നടന്ന റെയ്ഡില്‍ മയക്കുമരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മരുന്ന് നിര്‍മ്മാണത്തിനുള്ള കെമിക്കലുകളും പിടിച്ചെടുത്തു. ക്വിന്‍ ഉള്‍പ്പെടെ നാല് പേരും ഇവരിലൊരാളുടെ കാമുകിയും അറസ്റ്റിലായി.

Scroll To Top