Friday December 09, 2016
Latest Updates

ഡബ്ലിനില്‍ ഭവന വില ഉയരുന്നു

ഡബ്ലിനില്‍ ഭവന വില ഉയരുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഡബ്ലിനില്‍ 16ശതമാനത്തോളം വര്‍ദ്ധനവാണ് വീടുകളുടെ വിലനിലവാരത്തില്‍ ഉണ്ടായിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകളുടെ കാര്യത്തില്‍ 20ശതമാനം വര്‍ദ്ധനവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വര്‍ഷാവര്‍ഷം രാജ്യത്താകമാനം ഭവന വില 6.5 ശതമാനം വര്‍ദ്ധനവ് മാത്രമായിരിക്കുമ്പോഴും ഡബ്ലിനില്‍ വീട്ടുവിലയില്‍ വമ്പന്‍ കുതിപ്പ് തുടരുകയാണ്. പക്ഷേ, ഡബ്ലിന് പുറമേയുള്ള മറ്റു പ്രദേശങ്ങളില്‍ ഭവന വ്യാപാരം വളരെ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. മറ്റോരു പ്രദേശങ്ങളിലും ഡബ്ലിനിലേതു പോലുള്ള വിലക്കയറ്റം വീടുകളുടെയും അപ്പാര്‍ട്ടുമെന്റുകളുടെയും കാര്യത്തില്‍ കാണുന്നില്ല.
ഡബ്ലിന് പുറത്ത് ഭവന വില 0.4ശതമാനം വര്‍ദ്ധനവില്‍ ഒതുങ്ങിയതായാണ് 2012 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിതരണം താഴ്ന്നതിനാലാണ് ഡബ്ലിനില്‍ ഭവന വില ഉയരുന്നതെന്നും അത് പ്രോപര്‍ട്ടി ബബിളിന്റെ അടിസ്ഥാനത്തില്‍ ഉയരുന്നതല്ലെന്നുമാണ് ഹൗസിംഗ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
വളരെ കുറഞ്ഞ വിതരണം മാത്രമേ തലസ്ഥാനത്ത് നടക്കുന്നുള്ളൂവെന്നും എന്നാല്‍ ആവശ്യക്കാര്‍ അധികമായതിനാല്‍ തന്നെ വില വര്‍ദ്ധനവ് ഉണ്ടാവുകയാണെന്നും സേവില്‍സ് ഓക്ഷനിയര്‍സ് റിസര്‍ച്ച് ഹെഡായ ജോണ്‍ മക്കാര്‍ട്‌നി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 1300 ഹൗസിംഗ് യൂനിറ്റുകള്‍ മാത്രമാണ് ഡബ്ലിനില്‍ നിര്‍മ്മിച്ചതെന്നും എന്നാല്‍ ജനസംഖ്യ വര്‍ദ്ധിച്ചതോടെ ഇതില്‍ കൂടുതല്‍ വീടുകള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടായിരിക്കുകയാണെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top