Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ ബോംബ് നിര്‍വീര്യമാക്കി

ഡബ്ലിനില്‍ ബോംബ് നിര്‍വീര്യമാക്കി

ഡബ്ലിന്‍: ഡബ്ലിനിലെ ഷാങ്കിലില്‍ കണ്ടെത്തിയ ബോംബ് സുരക്ഷാസേനയുടെ ബോംബ് സ്‌കോഡ് നിര്‍വ്വീര്യമാക്കി. കഴിഞ്ഞ ദിവസമാണ് നാടന്‍ ബോംബ് കണ്ടെത്തിയത്.
ഷാങ്കിലിലെ വുഡ്‌ലാന്‍ഡ്‌സ് ഗ്രോവ് ഏരിയയിലുള്ള ഒരു വീട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ സുരക്ഷാസേനയെ വിവരമറിയുക്കുകയായിരുന്നു.

വൈകുന്നേരം 6.45ഓടെ തന്നെ ബോംബ് സ്‌കോഡ് സംഭവസ്ഥലത്തെത്തുകയും ചെയതു. പൊതുജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് റോഡില്‍ വച്ചാണ് ബോംബ് നിര്‍വ്വീര്യമാക്കിയത്. അതിന് പരിസരത്തുള്ള ചില വീടുകളിലെ ആളുകളെയും മാറ്റിനിര്‍ത്തിയിരുന്നു. പരിസരത്തേക്ക് ജനങ്ങളെ അടുപ്പിക്കാതിരിക്കുകയും ചെയ്തു.
ബോംബ് സംഭവസ്ഥലത്തുവച്ചുതന്നെ നിര്‍വ്വീര്യമാക്കാന്‍ സാധിച്ചു. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനായി മിലിട്ടറി ലൊക്കേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

ബോംബുമായി ബന്ധപ്പെട്ട എല്ലാ ദൃക്‌സാക്ഷികളെയും ഗാര്‍ഡയ്ക്ക് കൈമാറിയിരിക്കുകയാണ്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു

Scroll To Top