Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ പോസ്റ്റ്ഓഫീസ് കൊള്ളയടിച്ചു

ഡബ്ലിനില്‍ പോസ്റ്റ്ഓഫീസ് കൊള്ളയടിച്ചു

ഡബ്ലിന്‍ : ഡബ്ലിനില്‍ പോസ്റ്റ് ഓഫീസ് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ഡബ്ലിന്‍ 4ലെ ഡോണിബ്രൂക്കിലുള്ള വുഡ്‌ബൈന്‍ പാര്‍ക്കിലെ പോസ്‌റ്റോഫീസാണ് ആയുധങ്ങളുമായി എത്തിയ അക്രമി സംഘം കൊള്ളയടിച്ചത്. കഴിഞ്ഞ ദിവസം കാലത്ത് 9.15ഓടെയായിരുന്നു സംഭവം.
തോക്കുമായി എത്തിയ അക്രമി പോസ്‌റ്റോഫീസ് സ്റ്റാഫുകളെയും കസ്റ്റമേര്‍സിനെയും തോക്കുചൂണ്ടി ഭയപ്പെടുത്തി ഉണ്ടായിരുന്ന കാശുമായി സ്ഥലം വിടുകയായിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു.
കള്ളന്‍ മോഷണം കഴിഞ്ഞ് എന്‍ 11 / യുസിഡി ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്നവര്‍ക്കാര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
അക്രമി 5അടിയില്‍ കൂടുതല്‍ ഉയരമുള്ള മെലിഞ്ഞ ആളാണെന്നും ഇയാള്‍ ഒരു വെളുത്ത ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും കറുത്ത വാട്ടര്‍പ്രൂഫ് കോട്ടും കൈയ്യുറകളും ധരിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വിവരിച്ചു.
ഇയാളെ കുരുക്കാനായി ഗാര്‍ഡ വലവിരിച്ചുകഴിഞ്ഞു. വുഡ്‌ബൈന്‍, എന്‍ 11, യുസിഡി ഫ്‌ലൈ ഓവറുകളിലായി ഗാര്‍ഡ പരിശോധന നടത്തി.

Scroll To Top