Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ പരസ്യമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നു (വീഡിയോ )

ഡബ്ലിനില്‍ പരസ്യമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നു (വീഡിയോ )

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ മയക്കുമരുന്ന് അടിമകളുടെ അഴിഞ്ഞാട്ടം പൊതുജനങ്ങള്‍ക്കും ശല്യമാകുന്നു. ഡബ്ലിന്‍ നഗരത്തില്‍ പൊതുവഴിയില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഡബ്ലിനിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ ടെമ്പിള്‍ ബാറിനു സമീപത്ത് നിന്ന് പരസ്യമായി മയക്കുമരുന്ന് കുത്തി വയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ആരോ യൂടൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.പട്ടാപ്പകല്‍ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും മയക്കുമരുന്ന് കുത്തി വയ്ക്കാനുള്ള സിറിഞ്ചുകളും സൂചികളും പരസ്പരം കൈമാറുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

രഹസ്യമായി ചിത്രീകരിച്ച വീഡിയോ യൂട്യൂബില്‍ അപ്ലോഡ്‌ചെയ്യുകയായിരുന്നു. ഈ ആഴ്ച ആദ്യമാണ് വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു യുവതി ഉള്‍പ്പെടെയുള്ളവരാണ് പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത്. അയര്‍ലണ്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം 10 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് പരസ്യമായ മയക്കുമരുന്ന് ഉപയോഗവും വര്‍ദ്ധിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍.

നഗരത്തില്‍ എല്ലാ ഭാഗത്തും മയക്ക് മരുന്ന് വില്പ്പന നടക്കുന്നുണ്ട്.ഗാര്‍ഡയുടെ പിന്തുണ പോലും ഇതിനുണ്ടെന്നു ഒരു റ്റി ഡി ഐറിഷ് പാര്‍ലിമെന്റില്‍ ആരോപണം ഉയര്‍ത്തിയിരുന്നു

Scroll To Top