Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ നിന്ന് യാത്ര പുറപ്പെട്ട വിമാനത്തിന് വഴി തെറ്റി 

ഡബ്ലിനില്‍ നിന്ന് യാത്ര പുറപ്പെട്ട വിമാനത്തിന് വഴി തെറ്റി 

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് ലാന്‍സറോറ്റെയിലേക്ക് പോകുകയായിരുന്ന റയ്‌നെയര്‍ എയര്‍ലൈന്‍സ് വിമാനം വഴി തെറ്റി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി കാനറി ഐലന്‍ഡില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. കാനറി ഐലന്‍ഡിലെ ഫ്യുവര്‍വെഞ്ചുറയിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ 140 ഓളം യാത്രക്കാരുണ്ടായിരുന്നു. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായ ദ്വീപില്‍ വിമാനം ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ സ്വന്തം പണം മുടക്കി ബാക്കി യാത്ര ചെയ്യേണ്ടി വന്നു എന്നാണ് പരാതി. 
ഫ്യുവര്‍വെഞ്ചുറ ദ്വീപില്‍ നിന്ന് ഫെറി സര്‍വീസില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തുക്കുമെന്നാണ് റയ്‌നെയര്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും തുടര്‍ യാത്ര സംബന്ധിച്ച് നിര്‍ദ്ദേശമൊന്നും ലഭിച്ചില്ല. ഇതേതുടര്‍ന്ന് രോക്ഷാകുലരായ യാത്രക്കാര്‍ സ്വന്തം ചിലവില്‍ യാത്ര തുടരേണ്ട ഗതികേടിലായി. മണിക്കൂറുകള്‍ കഴിഞ്ഞ് യാത്രക്കാരെ ഫെറിയിലേക്ക് കൊണ്ട് പോകുന്നതിന് ബസ് എത്തിച്ചപ്പോഴെയ്ക്കും ഭൂരിപക്ഷം യാത്രക്കാരും സ്വന്തം ചെലവില്‍ ടാക്‌സിയിലും മറ്റും യാത്ര തിരിച്ചിരുന്നു. പലരും സ്വന്തം നിലക്ക് യാത്ര ചെയ്യുന്നതിന് 40 യൂറോയിലധികം മുടക്കേണ്ടി വന്നു. 

അതേസമയം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ രനൈയര്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. സ്വന്തം ചെലവില്‍ യാത്ര ചെയ്തവര്‍ക്ക് ചെലവായ തുക മടക്കി നല്‍കാമെന്നും രനൈയര്‍ വ്യക്തമാക്കി. ചില യാത്രക്കാര്‍ ഫെറി പുറപ്പെടുന്നതിനു വളരെ മുമ്പേ സ്ഥലത്ത് എത്തി മറ്റ് ചിലര്‍ വഴി തെറ്റി തെറ്റായ ഫെറിയില്‍ എത്തി ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നാണ് രനൈയര്‍ അധികൃതരുടെ വിശദീകരണം. അതേസമയം എയര്‍ലൈന്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ആശയവിനിമയത്തിലെ പിഴവുകളാണ് കുഴപ്പം സൃഷ്ടിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യാത്രക്കാരന്‍ പറഞ്ഞു.

Scroll To Top