Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ നിന്ന് തോക്ക് ചൂണ്ടി മൂന്ന് യുവതികളെ തട്ടിക്കൊണ്ട് പോയി

ഡബ്ലിനില്‍ നിന്ന് തോക്ക് ചൂണ്ടി മൂന്ന് യുവതികളെ തട്ടിക്കൊണ്ട് പോയി

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് തോക്ക് ചൂണ്ടി മൂന്ന് യുവതികളെ തട്ടിക്കൊണ്ട് പോയി. ഡബ്ലിനിലെ മാലാഹൈഡില്‍ നിന്നാണ് യുവതികളെ തട്ടിക്കൊണ്ട് പോയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് എത്തിയ മൂന്ന് പുരുഷന്മാരാണ് യുവതികളെ തട്ടിക്കൊണ്ട് പോയത്. മാലാഹൈഡിലെ ഇവരുടെ വീട്ടില്‍ നിന്ന് രണ്ട് യുവതികളെ തട്ടിക്കൊണ്ട് പോയ അക്രമിസംഘം സട്ടണിലെ ബേസൈഡിലെ പോസ്റ്റ് ഓഫീസില്‍ നിന്ന് പണവും മോഷ്ടിച്ചു. പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മിസ്ട്രസ് ആയ സ്ത്രീയാണ് സംഘം തട്ടിക്കൊണ്ട് പോയ മൂന്നാമത്തെയാള്‍. ഇവരെ പിന്നീട് വിട്ടയച്ചതായി ഗാര്‍ഡ അറിയിച്ചു. 

കറുത്ത കാറിലാണ് അക്രമികള്‍ രക്ഷപെട്ടത്. സംഭവുമായി ബന്ധപ്പെട്ട ഒരു ഇരുപത് വയസുകാരനെ അറസ്റ്റ് ചെയ്ത. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കായും യുവതികള്‍ക്കായും ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. രണ്ട് പേരും 45 നും 50 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. രണ്ട് പേരും ഡബ്ലിന്‍ നിവാസികളുടെ സംസാര ശൈലിയിലാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഡബ്ലിനില്‍ നിന്നുള്ളവര്‍ തന്നെയാണ് അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന നിഗമനത്തിലാണ് ഗാര്‍ഡ. 

അക്രമി സംഘത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത ഗാര്‍ഡ സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് ഗാര്‍ഡ അറിയിച്ചു. ബേസൈഡ് നിവാസി കൂടിയായ ഫിനാഫാല്‍ സെനറ്റര്‍ അവേരില്‍ പവാറും ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡും സംഭവത്തെ അപലപിച്ചു.

Scroll To Top