Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ നിന്നും മുംബൈയ്ക്ക് വെറും 348 യൂറോയ്ക്ക് റിട്ടേണ്‍ ടിക്കറ്റുമായി സ്വിസ്സ് എയര്‍ലൈന്‍സ്

ഡബ്ലിനില്‍ നിന്നും മുംബൈയ്ക്ക് വെറും 348 യൂറോയ്ക്ക് റിട്ടേണ്‍ ടിക്കറ്റുമായി സ്വിസ്സ് എയര്‍ലൈന്‍സ്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ഇനി വളരെ കുറഞ്ഞ കാശുകൊടുത്തും പറക്കാം. സ്വിസ് എയര്‍ലൈന്‍സാണ് പുതിയ പ്രൈസ് റേറ്റ് ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്. അയര്‍ലണ്ടിന്റെ തലസ്ഥാനനഗരമായ ഡബ്ലിനില്‍ നിന്നും മുംബൈയിലേക്ക് പറക്കുന്നതിന് 348 യൂറോയാണ് ടിക്കറ്റ് നിരക്കായി കമ്പനി പറഞ്ഞിരിക്കുന്നത്.

അയര്‍ലണ്ടിലെ സഞ്ചാരികള്‍ക്ക് സ്വിസര്‍ലണ്ടിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചിലെ മനോഹരങ്ങളായ കാഴ്ച്ചകള്‍ ആസ്വദിക്കാനുള്ള വഴി കൂടി വളരെ കുറഞ്ഞ ചിലവില്‍ ഇതുവഴി നടക്കുമെന്നാണ് കമ്പനി അഭിപ്രായപ്പെട്ടിരിക്കുന്നത്.രാവിലെ 11.30 ന് ഡബ്ലിനില്‍ നിന്നും പുറപ്പെടുന്ന ഫ്‌ലൈറ്റ് 2.35 ന് സൂറിച്ചില്‍ എത്തും.അവിടെ നിന്നും പിറ്റേന്ന് രാവിലെ 9.45 ന് മുംബൈയിലേക്ക് പറക്കുന്ന വിമാനം രാത്രി 10.30 ന് മുംബൈയില്‍ എത്തുമെന്നാണ് സ്വിസ്സ് എയര്‍ വെബ് സൈറ്റ് വഴി അറിയിക്കുന്നത്.

സ്വിസ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് മുഖാന്തിരം നേരിട്ട് ടിക്കറ്റ് ബുക്കിംഗ് നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ കുറഞ്ഞ ചിലവില്‍ പറക്കാനുള്ള അവസരം തെളിയുന്നത്. ഇതുവഴി ഇപ്പോഴത്തെ സ്വിസ് പ്രമോഷന്‍ അനുസരിച്ച് 300 യൂറോയുടെ വൗച്ചര്‍ വെറും 245 യൂറോയ്ക്ക് ലഭിക്കുന്ന ഓഫറുകള്‍ സ്വന്തമാക്കാനും ഉപഭോക്താവിന് സാധിക്കും. ഈ വൗച്ചര്‍ കോഡ് ഉപയോഗിച്ച് 55 യൂറോ ഡിസ്‌കൗണ്ടും ലഭ്യമാവും. ആകെ 348 യൂറോ മാത്രമാവും ഡബ്ലിനില്‍ നിന്നും മുംബൈയിലേക്ക് പറക്കുന്നതിനായി നല്‍കേണ്ടി വരികയുള്ളൂ.

ബുക്കിംഗ് ഏജന്റ് മുഖാന്തിരവും ടിക്കറ്റുകള്‍ ലഭിക്കുമെങ്കിലും വൗച്ചര്‍ കോഡ് ലഭിക്കണമെങ്കില്‍ നേരിട്ടു തന്നെ ബുക്ക് ചെയ്‌തേ മതിയാവുള്ളൂ. ബുക്കിംഗ് ഏജന്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ 377 യൂറോയായിരിക്കും ചാര്‍ജ് ചെയ്യപ്പെടുക.

ഇതേ റേറ്റ് നിലയില്‍ 2014 മാര്‍ച്ച് വരെ സ്വിസ് എയര്‍ലൈന്‍സില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാവും. ഫെബ്രുവരി 21 വരെയാണ് വൗച്ചര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അത് കഴിഞ്ഞ് സ്വിസ് എയര്‍ലൈന്‍സ് വൗച്ചര്‍ ലഭ്യമാവില്ല.എങ്കിലും ഇപ്പോള്‍ ലഭ്യമാകുന്ന വൗച്ചര്‍ ഉപയോഗിച്ച് 2014 ജൂലൈ 2 വരെ ഇന്ത്യയിലേക്കും ,2015 മാര്‍ച്ച് മാസം വരെ അതിന്റെ റിട്ടേണ്‍ ടിക്കറ്റിനും പ്രൈസ് ഇളവുകള്‍ ലഭ്യമാകുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചിലവാകുന്നത് 403 യൂറോ ആയിരുന്നു. ഇപ്പോഴതെത ഓഫര്‍ അനുസരിച്ച് വൗച്ചര്‍ കരസ്ഥമാക്കിയാല്‍ 55 യൂറോയാണ് ഡിസ്‌കൗണ്ട് ലഭിക്കാന്‍ പോകുന്നത്. അതു 348 യൂറോയ്ക്ക് മുംബൈയിലേക്ക് പറക്കാനുള്ള വഴി തുറക്കുകയുമാണ്.

സന്തോഷിക്കാന്‍ വരട്ടെ …ഈ 348 യൂറോ ഓഫറുകള്‍ മാര്‍ച്ച് രണ്ടിന്‌ശേഷം മുംബൈയിലേക്ക് തിരിക്കുന്നവര്‍ക്കും മാര്‍ച്ച് 24നു മുന്നെ മടങ്ങിയെത്തുന്നവര്‍ക്കുമായി മാത്രം ഉള്ളതാണ് എന്ന് എയര്‍ ലൈന്‍സുകാര്‍ പ്രത്യേകം പറയുന്നുണ്ട്.വിശദ വിവരങ്ങള്‍http://www.flynous.com/cheap-flights-ireland-india-dublin-mumbai-e348/ എന്ന ലിങ്കില്‍ നിന്നും അറിയാം
(NB :’ഐറിഷ് മലയാളി’യില്‍ പ്രസിദ്ധികരിക്കുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ലിങ്കുകളുടെ ഉത്തരവാദിത്വം അതാത് വെബ്‌സൈറ്റുകള്‍ക്ക് മാത്രമായിരിക്കും )

Scroll To Top