Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ നിന്നും ഫ്രാന്‍സിലേക്കു ഫെറി സര്‍വ്വീസ്

ഡബ്ലിനില്‍ നിന്നും  ഫ്രാന്‍സിലേക്കു  ഫെറി സര്‍വ്വീസ്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ നിന്നും വീണ്ടും ഫ്രാന്‍സിന്റെ തീരങ്ങളിലേക്ക് ഫെറി സര്‍വ്വീസ്. ഡബ്ലിനില്‍ നിന്നും ഫ്രാന്‍സിലെ ചെര്‍ബര്‍ഗിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ സര്‍വ്വീസുകള്‍ ഐറിഷ് ഫെറി ആരംഭിച്ചത്. വര്‍ഷങ്ങളായി റോസ്‌ലെയറില്‍ ഫ്രാന്‍സിലേക്കു കമ്പനി സര്‍വ്വീസുകള്‍ നടത്തുന്നുണ്ട് നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

ഡബ്ലിനില്‍ നിന്നും ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ചെര്‍ബര്‍ഗിലേയ്ക്ക് പുറപ്പെടുന്ന ഫെറി ഞായറാഴ്ച്ച രാവിലെ അവിടെയെത്തും.തിരിച്ചു ഞായറാഴ്ച വൈകിട്ട് തിരിക്കുന്ന ഫെറി തിങ്കളാഴ്ച്ച 11 മണിയോടെ ഡബ്ലിനില്‍ എത്തും 19മണിക്കൂറുകളാണ് ഡബ്ലിനില്‍ നിന്നുള്ള പുതിയ റൂട്ടിന് ആവശ്യമായി വരുന്നത്. ഇതുവഴി ചരക്കുഗതാഗതവും മറ്റു യാത്രാ സൗകര്യങ്ങളും സാധ്യമാക്കുകയും ചെയ്യും.

Scroll To Top