Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ നിന്നും പെര്‍ത്തിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ജൂലൈ മുതല്‍ ഇത്തിഹാദ്

ഡബ്ലിന്‍: ഇനി ഡബ്ലിനില്‍ നിന്നും പെര്‍ത്തിലേക്കും പറക്കാം. വളരെക്കാലമായി ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിമാനസര്‍വ്വീസ് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
2014 ജൂലൈ 15ഓടെ പുതിയ റൂട്ട് ആരംഭിക്കുമെന്ന് എത്തിഹാദ് എയര്‍വേസും അറിയിച്ചു.

അബുദാബി വഴി ആഴ്ച്ചയില്‍ 6 വിമാന സര്‍വീസുകളാണ് പെര്‍ത്തിലേയ്ക്ക് യുനൈറ്റഡ് അറബ് എമിറൈറ്റ്‌സിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്നത്

ഇനി ആസ്‌ത്രേലിയയിലെ പെര്‍ത്തിലേക്ക് പറക്കുന്ന ഐറിഷുകാരുടെ എണ്ണം കൂടുമെന്നാണ് എത്തിയ പ്രസിഡണ്ടും സിഇഒയുമായ ജെയിംസ് ഹോഗന്‍ പറഞ്ഞത്. ഇതിനകം തന്നെ അയര്‍ലണ്ടില്‍ നിന്നുള്ള ആസ്‌ത്രേലിയന്‍ യാത്രികരില്‍ 32ശതമാനത്തോളംപേരാണ് പെര്‍ത്തിനെ ലക്ഷ്യമാക്കിപറന്നിരിക്കുന്നത്.

അബുദാബിയിലേക്കുള്ള വാതിലുകള്‍ കൂടി ഇതുവഴി ഐറിഷ് സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താമെന്നതാണ് മറ്റൊരു ഗുണം .മലയാളികളായ യാത്രക്കാര്‍ക്കും ഇത് സഹായകമാവും

സിഡ്‌നിയിലേക്ക് എത്തിഹാദിന്റെ പത്തോളം വിമാനങ്ങളാണ് വീക്ക്‌ലി സര്‍വ്വീസ് നടത്തുന്നത്. നാലെണ്ണം ബ്രിസ്‌ബെയ്‌നിലേക്കും ആറെണ്ണം മെല്‍ബോണിലേക്കും സര്‍വ്വീസ് നടത്തുന്നുണ്ട്.
262 സീറ്റുകളുള്ള എ 330200 എയര്‍ക്രാഫ്റ്റ് വിമാനമാണ് പെര്‍ത്തിലേയ്ക്ക് സര്‍വീസ് നടത്തുക

Scroll To Top