Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ നിന്നും കാനഡയ്ക്ക് പോയിവരാന്‍ ഇനി 300 യൂറോയ്ക്കും ടിക്കറ്റ്

ഡബ്ലിനില്‍ നിന്നും കാനഡയ്ക്ക് പോയിവരാന്‍ ഇനി 300 യൂറോയ്ക്കും ടിക്കറ്റ്

ഡബ്ലിന്‍: ഇനി കാനഡയ്ക്ക് ഹോളി ഡേ ട്രിപ്പ് ആയാലോ ? നയാഗ്രയെ കുറിച്ചുള്ള വര്‍ണ്ണനകള്‍ മാത്രം കേട്ടവര്‍ക്കൊക്കെ നേരിട്ട് കാണാന്‍ ഇതാ അവസരം, ഡബ്ലിനില്‍ നിന്നും കാനഡയ്ക്കുള്ള പ്ലെയിന്‍ ടിക്കറ്റിന് വെറും 300യൂറോ മാത്രം. എല്ലാ കമ്പനികളും 300 യൂറോയാണ് അനുവദിക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത് കെട്ടോ. ഡബ്ലിനിലെത്തി തിരിച്ചുപോകുന്ന കനേഡിയന്‍ എയര്‍ലൈനില്‍ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരിക്കുക.
അടുത്ത ജൂണോടു കൂടി വിമാനം കാനഡയില്‍ നിന്നും അയര്‍ലണ്ടിലേക്ക് ദിനവും പറന്നു തുടങ്ങും ഇതിന്റെ മടക്ക ടിക്കറ്റിനടക്കമാണ് 300യൂറോ.
ഈ സൗകര്യം നിലവില്‍ വന്നു കഴിഞ്ഞാല്‍ പല ഐറിഷുകാരും കാനഡയിലേക്ക് ടിക്കറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടും. പ്രവാസികളായി ജോലി തേടിയും കാനഡയിലേക്ക് കുടിയേറാനും തയ്യാറായി ഒട്ടേറെ പേര്‍ കാത്തിരിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോയിംഗ് 737-700 വിമാനമാണ് എയര്‍ലൈന്‍ ഉപയോഗിക്കുക. 140 യാത്രക്കാരെയാണ് ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുക.
ഡബ്ലിനില്‍ വച്ചുള്ള യാത്രക്കാര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ തന്നെ നൂറോളം യൂറോപ്യവന്‍ രാജ്യങ്ങളിലേക്ക് പല വിമാന ടിക്കറ്റുകളും ലഭ്യമാകുന്നുണ്ടെന്നാണ് വെസ്റ്റ്‌ജെറ്റ് പറയുന്നത്.
ഇപ്പോള്‍ നിലവില്‍ നോര്‍ത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ എന്നിവിടങ്ങളിലേക്കാണ് റൂട്ടനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വളരെ വൈകാതെതന്നെ യൂറോപിലേക്കും വ്യാപിപ്പിക്കും.
ഇപ്പോള്‍ സീസണലായിട്ടാണ് ഫ്‌ലൈറ്റ് ഗതാഗതം നടത്തുന്നത്.എന്നാല്‍ അടുത്ത വര്‍ഷം ജൂണ്‍ 15നും ഒക്ടോബര്‍ 5നും ഇടയിലായി ഷെഡ്യൂള്‍ മാറ്റാനാണ് കമ്പനിയുടെ തീരുമാനം.
ഏതായാലും ഇനി ഡബ്ലിന്‍കാര്‍ക്ക് കാനഡ വരെ പറക്കാന്‍ വളരെ കൂടിയ ചിലവു വേണ്ടിവരില്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 300 യൂറോയ്ക്ക് ഇനി കാനഡയിലേക്ക് പറക്കണമെങ്കില്‍ മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി.like-and-share

Scroll To Top