Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കൊണ്ട് പോയ മനുഷ്യകുരങ്ങ് നാല്‍പ്പത്തിമൂന്നാമത്തെ വയസില്‍ മരണമടഞ്ഞു

ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കൊണ്ട് പോയ മനുഷ്യകുരങ്ങ്  നാല്‍പ്പത്തിമൂന്നാമത്തെ വയസില്‍ മരണമടഞ്ഞു

ഡബ്ലിന്‍ :ഇന്ത്യയിലെ ഏക മനുഷ്യകുരങ്ങ് ‘പോളോ’ ഇഹലോകവാസം വെടിഞ്ഞു.ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു മൈസൂര്‍ മൃഗശാലയിലെ 43 വയസ്സുള്ള ഈ ഗൊറില്ല. ജര്‍മിനിയിലെയ്ക്ക് വളര്‍ത്താനായി കൊണ്ടുപോയതിനാല്‍ ചെറുപ്പക്കാലത്ത് യൂറോപ്പിലാണ് പോളോ വളര്‍ന്നത്.

polo-main1992 ല്‍ ഡബ്ലിന്‍ സൂവിലേയ്ക്ക് സ്ഥലം മാറ്റി.1995 വരെ ഡബ്ലിന്‍ സൂവിലെ പ്രധാന ആകര്‍ഷണമായിരുന്നു ഈ ഇന്ത്യാക്കാരന്‍ ഗോറില്ല.തുടര്‍ന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാലങ്ങള്‍ക്ക് വേണ്ടിയുള്ള യൂറോപ്പ്യന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

മൈസൂര്‍ മൃഗശാലയിലെ സുമതിയെന്ന തന്നെക്കാള്‍ അഞ്ചു വയസു മൂപ്പുള്ള പെണ്‍ ഗോറില്ലയുമായി ചങ്ങാത്തത്തില്‍ ആയിരുന്നെങ്കിലും ഇവര്‍ക്ക് കുട്ടികള്‍ ഒന്നുമുണ്ടായില്ല. എന്നാല്‍ ഡബ്ലിനില്‍ വെച്ച് പോളോയ്ക്ക് ഒന്നിലധികം കുട്ടികള്‍ ജനിച്ചതായിട്ടാണ് രേഖകള്‍. മൈസൂറിലെ മൃഗശാലാ അധികൃതര്‍ ഒട്ടേറെ ശ്രമിച്ചെങ്കിലും ഇണചേരാനുള്ള യാതൊരു താല്പര്യവും പോളോ കാട്ടിയില്ല.അതുകൊണ്ട് തന്നെ അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കൊണ്ട് വരുന്നതിന് മുന്‍പ് പോളോയെ വൃഷ്ണച്ഛേദം ചെയ്തിരുന്നു എന്നൊരു കഥയും പ്രചരിച്ചിരുന്നു.
രണ്ടായിരാമാണ്ടില്‍ സുമതി മരിച്ചത് മുതല്‍ പോളോ ദു:ഖിതനായി ഒറ്റയ്ക്ക് ജീവിച്ചുവരികയായിരുന്നുവെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.
ഇംഗ്ലീഷും കന്നഡയും തിരിച്ചറിയാനുള്ള കഴിവും പോളോയ്ക്കുണ്ടായിരുന്നു.പോളോയുടെ വേര്‍പ്പാടില്‍ ശോകഭരിതമാണ് മൈസൂര്‍ മൃഗശാല.ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു പോളോ 

Scroll To Top