Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ നായയെ തൊഴിച്ച് കൊന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു

ഡബ്ലിനില്‍ നായയെ തൊഴിച്ച് കൊന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍: ഡബ്ലിനില്‍ നായയെ തൊഴിച്ച് കൊന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഡബ്ലിനിലെ ക്‌ളോണ്‍ലിഫെ കോളജിലാണ് സംഭവം. കുട്ടികളുടെ മുന്നില്‍ വച്ച് നായയെ തൊഴിച്ചു കൊന്നു എന്നാണു കേസ്. 44 കാരനായ ഒരാളാണ് അറസ്റ്റിലായത്. ഗാര്‍ഡയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മൌണ്ട്‌ജോയ് ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്.

മൃഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സമാനമായ കേസുകളില്‍ ഏറ്റവും ക്രൂരമായ സംഭവമാണ് ഇതെന്ന് ഗാര്‍ഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. നായയെ ക്രൂരമായി തൊഴിച്ച് കൊല്ലുന്നതിന് മുമ്പ് ഇയാള്‍ പലവട്ടം അതിന്റെ വാലില്‍ പിടിച്ച് വായുവില്‍ ചുഴറ്റിയാതായും റിപ്പോര്‍ട്ടുണ്ട്. കോളജിലെ ഫുട്‌ബോള്‍ മൈതാനത്തിനു സമീപമാണ് നായയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

മൃഗങ്ങള്‍ക്കെതിരായ ക്രൂരത ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലോക്കല്‍ കൌണ്‍സിലര്‍ നോയല്‍ റോക്ക് പറഞ്ഞു. സംഭവം നടന്ന അന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഡ അധികൃതരും മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഡിഎസ്പിസിഎ അധികൃതരും ഉടന്‍ തന്നെ സ്ഥലത്ത് എത്തി. ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഇയാളെ ഗാര്‍ഡയ്ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. 

Scroll To Top