Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ നാമയുടെ പതിനായിരം അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്

ഡബ്ലിനില്‍ നാമയുടെ പതിനായിരം അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്

ഡബ്ലിന്‍ : സര്‍ക്കാര്‍ ഏജന്‍സിയായ നാമയുടെ അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്. പതിനായിരത്തോളം വരുന്ന അപ്പാര്‍ട്ട്‌മെന്റുകളാണ് നാമ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ഇപ്പോഴത്തെ സ്‌റ്റോക്കിന്റെ ഭൂരിഭാഗം അപ്പാര്‍ട്ടമെന്റുകളും പ്രൊഫഷണല്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടിന് കൈമാറാനാണ് സ്‌റ്റേറ്റ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്.
.
ഇന്റര്‍നാഷണല്‍ പ്രോപര്‍ട്ടിയുടെ ലാര്‍ജ് സ്‌കെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് നാമ ഇത്തരത്തില്‍ ഒരു പദ്ധതി കൊണ്ടുവരുന്നത്. ഒന്നോ രണ്ടോ അപ്പാര്‍ട്ട്‌മെന്റുകളെ മാത്രമല്ലാതെ എല്ലാറ്റിനും ഒരേ പ്രാധാന്യം വച്ച് പ്രൊഫഷണല്‍ ആയിട്ടുള്ള ഒരു വ്യാപാരമാണ് നാമ ലക്ഷ്യമിടുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വരുന്ന തടസമോ കുറവുകളോ ഭാവിയില്‍ ഡബ്ലിനില്‍ ഇത്തരം അപ്പാര്‍ട്ടുമെന്റുകള്‍ ലഭിക്കാത്ത സാഹചര്യം വന്നുചേരുമെന്ന് നാമ മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോള്‍ ഡബ്ലിനില്‍ വില്‍പ്പനയ്ക്കുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ കഴിഞ്ഞവര്‍ഷത്തേകക്കാള്‍ കുറവാണെന്ന് നാമ അസ്സറ്റ് മാനേജ്‌മെന്റ് ഹെഡ് ജോണ്‍ മാല്‍കെ പറഞ്ഞു.

ബ്ലാക്ക്‌സ്‌റ്റോണ്‍, ലോണ്‍സ്റ്റാര്‍ എന്നിവ പോലുള്ള ലാര്‍ജ് സ്‌കെയില്‍ യുഎസ് െ്രെപവറ്റ് ഇക്വിറ്റി ഫണ്ടുകളും ,ഇന്ത്യ ,ചൈന ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍കിടക്കാരും ആയിരിക്കും തങ്ങളുടെ ഉപഭോക്താക്കളില്‍ കൂടുതല്‍ എന്ന നിഗമനത്തില്‍ മുന്നോട്ടുപോവുകയാണ് നാമ.

Scroll To Top